ഇരട്ട ഗോളുമായി ജെസ്യൂസ്; ലെസ്റ്ററിനെ തകര്‍ത്ത് ഗണ്ണേഴ്‌സ്, സിറ്റിക്കും തകര്‍പ്പന്‍ ജയം


photo: twitter/Premier League

മാഞ്ചെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചെസ്റ്റര്‍ സിറ്റിക്കും ആഴ്‌സനലിനും ജയം. മാഞ്ചെസ്റ്റര്‍ സിറ്റി ബേണ്‍മൗത്തിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്തപ്പോള്‍ മുന്‍ ചാമ്പ്യന്‍മാരായ ലെസ്റ്റര്‍ സിറ്റിയെ രണ്ടിനെതിരേ നാല് ഗോളുകള്‍ക്കാണ് ആഴ്‌സനല്‍ പരാജയപ്പെടുത്തിയത്. ലീഗിലെ ഇരുടീമുകളുടേയും തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

രണ്ടാം മത്സരത്തിലും ഗംഭീരപ്രകടനമായിരുന്നു ചാമ്പ്യന്‍മാരുടേത്. ഇത്തവണ ലീഗിലേക്ക് യോഗ്യത നേടി വന്ന ബേണ്‍മൗത്തിനെതിരേ ആധികാരിക വിജയമാണ് സിറ്റി നേടിയത്. 19-ാം മിനിറ്റില്‍ മധ്യനിരക്കാരന്‍ ഇക്കായി ഗുണ്ടോഗനാണ് മാഞ്ചെസ്റ്റര്‍ സിറ്റിക്കായി ആദ്യ ഗോള്‍ നേടിയത്. 31-ാം മിനിറ്റില്‍ മനോഹരമായ ഒരു സോളോ ഗോളിലൂടെ സൂപ്പര്‍താരം കെവിന്‍ ഡിബ്രുയിന്‍ നിലവിലെ ചാമ്പ്യന്‍മാരുടെ ലീഡുയര്‍ത്തി. 37-ാം മിനിറ്റില്‍ ഫില്‍ ഫോഡനും വലകുലുക്കിയതോടെ ആദ്യ പകുതി 3-0 ന് സിറ്റി മുന്നിലായി.

രണ്ടാം പകുതിയിലും സിറ്റി മികച്ച മുന്നേറ്റങ്ങള്‍ തുടര്‍ന്നു. ബേണ്‍മൗത്ത് പ്രതിരോധതാരം ജെഫേഴ്‌സണ്‍ ലെര്‍മയുടെ സെല്‍ഫ് ഗോളും കൂടി വന്നതോടെ ബേണ്‍മൗത്തിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കാന്‍ പെപ്പിനും സംഘത്തിനും കഴിഞ്ഞു. ബേണ്‍മൗത്തിനെതിരേ കളിച്ച 11 പ്രീമിയര്‍ ലീഗ് മത്സരങ്ങളിലും ഇതോടെ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് വിജയിക്കാനായി.

സ്വന്തം തട്ടകത്തില്‍ ലെസ്റ്റര്‍ സിറ്റിയെ തോല്‍പ്പിച്ച് ഗണ്ണേഴ്‌സും രണ്ടാം വിജയം കരസ്ഥമാക്കി. സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ സിറ്റിയില്‍ നിന്ന് ആഴ്‌സനലിലേക്ക് വന്ന സ്‌ട്രൈക്കര്‍ ഗബ്രിയേല്‍ ജെസ്യൂസ് ഇരട്ട ഗോളുകളോടെ തിളങ്ങി. 23, 35-മിനിറ്റുകളിലാണ് ജെസ്യൂസ് വലകുലുക്കിയത്. 55-ാം മിനിറ്റില്‍ ഗ്രാനിറ്റ് ഷാക്കയും 75-ാം മിനിറ്റില്‍ മാര്‍ട്ടിനെല്ലിയും ഗണ്ണേഴ്‌സിനായി ഗോള്‍ നേടി. ആഴ്‌സനല്‍ പ്രതിരോധതാരം സാലിബ സെല്‍ഫ് ഗോള്‍ നേടിയപ്പോള്‍ മധ്യനിരക്കാരന്‍ ജെയിംസ് മാഡിസണും ലെസ്റ്ററിനായി ലക്ഷ്യം കണ്ടു.

മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല എവര്‍ട്ടണെ പരാജയപ്പെടുത്തി. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ലയുടെ വിജയം. ബ്രൈറ്റണ്‍-ന്യൂകാസില്‍, വോള്‍വ്‌സ്-ഫുള്‍ഹാം മത്സരങ്ങള്‍ ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.

Content Highlights: Premier League 2022-23: Man City beat Bournemouth , arsenal beat leicester


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented