Image Courtesy: Getty Images
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന്റെ 2020-21 സീസണിന് സെപ്റ്റംബര്‍ 12-ന് തുടക്കമാകും. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ 2021 മേയ് 23-ന് ആയിരിക്കുമമെന്നും വെള്ളിയാഴ്ച പ്രീമിയര്‍ ലീഗ് അധികൃതര്‍ അറിയിച്ചു.
പുതിയ സീസണ്‍ ഓഗസ്റ്റ് എട്ടിന് ആരംഭിക്കേണ്ടതായിരുന്നു. എന്നാല്‍ കോവിഡ്-19 രോഗവ്യാപനത്തെ തുടര്‍ന്ന് നിലവിലെ സീസണിലെ മത്സരങ്ങള്‍ മൂന്നു മാസത്തേക്ക് നിര്‍ത്തിവെച്ചതാണ് വൈകാന്‍ കാരപണമായത്.
ലീഗിന്റെ നിലവിലെ സീസണ്‍ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രീമിയര്‍ ലീഗ് അധികൃതര്‍ പുതിയ സീസണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ സീസണിനായി തയ്യാറെടുക്കാന്‍ ടീമുകള്‍ക്ക് ഏഴ് ആഴ്ച സമയം ലഭിക്കും.
അതേസമയം ചാമ്പ്യന്‍സ് ലീഗിലും യൂറോപ്പ ലീഗിലും ഇപ്പോഴും മത്സരിക്കുന്ന ടീമുകള്‍ക്ക് തയ്യാറെടുപ്പിനായി കുറച്ച് സമയം മാത്രമേ ലഭിക്കൂ. ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ഓഗസ്റ്റ് 23-നും യൂറോപ്പ ലീഗ് ഫൈനല്‍ ഓഗസ്റ്റ് 21-നും തീരുമാനിച്ചതിനാലാണിത്.
Content Highlights: Premier League 2020-21 season to be held from September 12 to May 23
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..