ലിസ്ബണ്‍:  യുവേഫാ നാഷണ്‍സ് കപ്പില്‍ പോര്‍ച്ചുഗലിന് വിജയം. ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിനാണ് പോര്‍ച്ചുഗല്‍ തോല്‍പ്പിച്ചത്. 48-ാം മിനിറ്റില്‍ ആന്ദ്രെ സില്‍വ പോര്‍ച്ചുഗലിന്റെ വജയഗോള്‍ നേടി. ഇതോടെ ലീഗ് എ ഗ്രൂപ്പ് ത്രീയില്‍ പോര്‍ച്ചുഗല്‍ ഒന്നാമതെത്തി.

സൂപ്പര്‍ താരം ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയില്ലാതെ ഇറങ്ങിയ പോര്‍ച്ചുഗല്‍ സില്‍വയേയും ബര്‍മയേയും ബെര്‍ണാഡോയേയും അണിനിരത്തിയാണ് ആക്രമണങ്ങള്‍ നയിച്ചത്. ഒടുവില്‍ 48-ാം മിനിറ്റില്‍ ബര്‍മയുടെ ക്രോസില്‍ നിന്ന് ആന്ദ്രെ സില്‍വ ലക്ഷ്യം കണ്ടു.

കഴിഞ്ഞ സീസണില്‍ എസി മിലാന് വേണ്ടി കളിച്ച ആന്ദ്രെ സില്‍വ ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റില്‍ എസി മിലാന്‍ വായ്പാടിസ്ഥാനത്തില്‍ സില്‍വയെ സെവിയ്യക്ക് കൈമാറി. ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന സില്‍വയ്ക്ക് ഈ ഗോള്‍ നല്‍കുന്ന ആശ്വാസം ചെറുതല്ല.

Content Highlights: Portugal beats Italy UEFA Nations League