Photo: AFP
ലണ്ടന്‍: പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ആഴ്സണല്‍ താരങ്ങളെ വംശീയമായി അധിക്ഷേപിച്ച ലീഡ്സ് യുണൈറ്റഡ് ആരാധകന് അറസ്റ്റില്‍.
ശനിയാഴ്ച നടന്ന ആഴ്സണല്‍ - ലീഡ്സ് യുണൈറ്റഡ് മത്സരത്തിനിടെയായിരുന്നു സംഭവം.
ലീഡ്സ് 4-1ന്റെ തോല്‍വി വഴങ്ങിയ മത്സരത്തിനിടെ പകരക്കാരുടെ ബെഞ്ചിലുണ്ടായിരുന്ന ആഴ്സണല്‍ താരങ്ങള്‍ക്കു നേരെയായിരുന്നു ലീഡ്സ് ആരാധകന്റെ വംശീയപരാമര്ശങ്ങളുണ്ടായത്.
മത്സരം ആദ്യ പകുതിയോടടുക്കുന്നതിനിടെ ആഴ്സണല്‍ താരം റോബ് ഹോള്‍ഡിങ് ഇക്കാര്യം മാച്ച് ഓഫീഷ്യലിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആഴ്സണല്‍ പരിശീലകന് മൈക്കല്‍ ആര്‍ട്ടേറ്റ സംഭവം സ്റ്റേഡിയം മാനേജറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: police made one arrest after arsenal reported a leeds united fan for alleged racial abuse
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..