Photo: AFP
പാരീസ്: അടുത്ത ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത, തന്റെ കരിയര്‍ എങ്ങനെ പോകുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമെന്ന് അര്‍ജന്റീനാ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ഒരു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് മെസ്സി നയം വ്യക്തമാക്കിയത്. 2022-ലെ ഖത്തര്‍ ലോകകപ്പോടെ ദേശീയ ടീമില്‍നിന്ന് വിരമിക്കുമെന്ന് നേരത്തേ സൂചനനല്‍കിയിരുന്നെങ്കിലും അല്‍പകാലംകൂടി അര്‍ജന്റീനാ ജേഴ്സിയണിയുമെന്ന് കിരീടം നേടിയശേഷം മെസ്സി വ്യക്തമാക്കിയിരുന്നു.
''പ്രായം ബുദ്ധിമുട്ടിക്കുന്ന കാര്യമാണ്. എനിക്ക് ഫുട്ബോള്‍ കളിക്കാനാണ് ഇഷ്ടം. ഇപ്പോള്‍ നന്നായി കളിക്കുന്നു. അത് ആസ്വദിക്കുന്നു. കളി തുടരാനാണ് ഉദ്ദേശിക്കുന്നത്'' - മെസ്സി പറഞ്ഞു.
ഖത്തര്‍ ലോകകപ്പില്‍ ഏഴുഗോള്‍ നേടിയ മെസ്സിക്ക് ലോകകപ്പിലാകെ 13 ഗോളുണ്ട്. ലോകകപ്പ് ഗോളുകളില്‍ മുന്നിലുള്ള ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയേക്കള്‍ മൂന്നുഗോളിനു പിറകില്‍.
ഇതിനിടെ, അടുത്ത ലോകകപ്പിലും മെസ്സിക്ക് കളിക്കാനായേക്കുമെന്ന് അര്‍ജന്റീനാ പരിശീലകന്‍ ലയണല്‍ സ്‌കലോണി കഴിഞ്ഞമാസം ഒരു റേഡിയോ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം മികച്ച ഫോമിലാണെന്നും ഗ്രൗണ്ടില്‍ സന്തോഷവാനാണെന്നും സ്‌കലോണി വ്യക്തമാക്കി. 2026-ല്‍ അമേരിക്ക, കാനഡ, മെക്സിക്കോ രാജ്യങ്ങളിലായാണ് ലോകകപ്പ്.
Content Highlights: Playing at the next FIFA World Cup depends on how my career is going Lionel Messi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..