ന്യൂഡല്‍ഹി: ഇന്ത്യ വേദിയായ അണ്ടര്‍-17 ലോകകപ്പിലെ സംഘാടനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായി ഫിഫ. കളിക്കാര്‍ക്കും ആരാധകര്‍ക്കും മോശം അനുഭവമാണ് ലോകകപ്പ് സമ്മാനിച്ചതെന്നും ഡ്രസ്സിങ് റൂമില്‍ പലപ്പോഴും എലിയുടെ ശല്ല്യമുണ്ടായിരുന്നതായി കളിക്കാര്‍ പരാതിപ്പെട്ടതായും ഫിഫയുടെ ടൂര്‍ണമെന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പി കുറ്റപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ നടന്ന അന്താരാഷ്ട്ര ഫുട്‌ബോള്‍ ബിസിനസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സെപ്പി.

വിശിഷ്ട വ്യക്തികള്‍ക്ക് മികച്ച സൗകര്യമൊരുക്കിയ സംഘാടകര്‍ ആരാധകരേയും കളിക്കാരേയും അവഗണിച്ചു. ഡ്രസ്സിങ് റൂമില്‍ പലപ്പോഴും എലിയുടെ ശല്ല്യമുണ്ടായിരുന്നു. നിലവാരമുള്ള ഇരിപ്പിടങ്ങള്‍ പോലുമില്ലായിരുന്നു. ആരാധകരെ സംബന്ധിച്ച് തികഞ്ഞ പരാജയമായിരുന്നു ഈ ലോകകപ്പ്-സെപ്പി ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഇതുവരെ ഇത്തരമൊരു ടൂര്‍ണമെന്റ് വരാത്തതിനാലാണ് അണ്ടര്‍-17 ലോകകപ്പിന്റെ സംഘാടനം മികച്ചതായിരുന്നുവെന്ന് ഇന്ത്യക്കാര്‍ കരുതുന്നതെന്നും സെപ്പി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഫുട്‌ബോള്‍ ലീഗുകള്‍ക്ക് അണ്ടര്‍-17 ഫുട്‌ബോളിന്റെ നിലവാരം പോലുമില്ലെന്നും സെപ്പി വിമര്‍ശിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ആറു മുതല്‍ നടന്ന ലോകകപ്പിന് കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും വേദിയായിരുന്നു.

Content Highlights: Players changed next to rats in dressing room U-17 World Cup director slams organisers