സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരള ഫുട്ബോൾ ടീം അംഗങ്ങൾക്ക് കോഴിക്കോട്ട് മാതൃഭൂമി നൽകിയ ആദരം. മാനേജിംഗ് ഡയറക്ടർ എം.വി.ശ്രേയാംസ് കുമാർ, മേയർ ബീനാ ഫിലിപ്പ്, മാതൃഭൂമി ഡയറക്ടർ പി.വി.ഗംഗാധരൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ, യു. ഷറഫലി, നജീബ് എന്നിവർ | ഫോട്ടോ: പി. പ്രമോദ്‌കുമാർ / മാതൃഭൂമി
കോഴിക്കോട്: ഫുട്‌ബോളിന് മലയാളികള്‍ നല്ല പിന്തുണ നല്‍കുന്നുണ്ട് ,എന്നാല്‍ കേരളത്തില്‍ ഫുട്‌ബോള്‍ നിലനില്‍ക്കാന്‍ കളിക്കാര്‍ക്ക് നല്ല ജീവിത സാഹചര്യം കൂടി ഉറപ്പാക്കണമെന്ന് കേരളാ ടീമിന്റെ പരിശീലകന്‍ ബിനോ ജോര്‍ജ്.
സന്തോഷ് ട്രോഫി നേടിയ കേരളാടീമിനെ മാതൃഭൂമി ആദരിച്ച ചടങ്ങിലാണ് കോച്ച് ബിനോ ജോര്‍ജിന്റെ പരാമര്‍ശം.
മുഖ്യമന്ത്രി സ്ഥലത്ത് ഇല്ലാതിരുന്നതാണ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാന്‍ വൈകിയതെന്നാണ് കരുതുന്നത് . ഇവര്‍ക്ക് ജോലി നല്‍കുന്ന കാര്യത്തില്‍ എല്ലാവരും ഒപ്പമുണ്ടാവുമെന്ന് കരുതുന്നുവെന്നും ബിനോ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
അധികസമയത്തേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട കളിയില്‍ ബംഗാളിനെതോല്‍പ്പിച്ചതിന്റെ അനുഭവങ്ങളും കളിക്കാര്‍ ചടങ്ങില്‍ പങ്കുവെച്ചു.
കോഴിക്കോട്ട് കെ പി കേശവമേനോന്‍ ഹാളില്‍ നടന്ന പരിപാടിയില്‍ ടീം അംഗങ്ങള്‍ക്ക് സ്വര്‍ണ്ണ പതക്കവും പ്രശസ്തിപത്രവും നല്‍കി. മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ് കുമാര്‍, ഓള്‍ടൈം ഡയറക്ടര്‍ പി വി ഗംഗാധരന്‍ , മേയര്‍ ബീനാ ഫിലിപ്പ് എന്നിവര്‍ ചേര്‍ന്നാണ് മാതൃഭൂമിയുടെ സമ്മാനങ്ങള്‍ നല്‍കിയത്.
പരിപാടിയില്‍ മാതൃഭൂമി സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ വി രവീന്ദ്രനാഥ്, എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഒ.ആര്‍ രാമചന്ദ്രന്‍, ഡെപ്യൂട്ടി എഡിറ്റര്‍ പി.പി ശശിന്ദ്രന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ല പ്രസിഡന്റ് ഒ രാജഗോപാല്‍, മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഷറഫലി, മുന്‍ പരിശീലനകനും ഇന്ത്യന്‍ താരവുമായിരുന്ന എന്‍ എന്‍ നജീബ് തു
ടങ്ങിയവര്‍ പങ്കെടുത്തു.
Content Highlights: Players also need to ensure a good living conditions-bino george
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..