ഇറ്റലിയില്‍ ചരിത്രംകുറിച്ച് മലയാളി ക്ലബ്ബ്


ഇ.പി. രാജീവ്

അഡ്ലെഴ്സ് ലൊംബാർഡ് എഫ്.സി. താരങ്ങൾ | Photo: Print

മാള: കേരളത്തില്‍ സെവന്‍സ് കളിച്ചുനടന്നവരാണ്. കടല്‍കടന്ന് ഇറ്റലിയില്‍ അവര്‍ ഫുട്‌ബോള്‍ ക്ലബ്ബുണ്ടാക്കി. വിവിധ ജില്ലകളില്‍നിന്നുള്ള വിദ്യാര്‍ഥികളും ഉദ്യോഗസ്ഥരും അടങ്ങുന്നവര്‍ മൈതാനത്ത് താരങ്ങളായി. മിലാനില്‍ കേരള യൂറോപ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുണ്ടാക്കി അതിനുകീഴില്‍ അഡ്ലെഴ്സ് ലൊംബാര്‍ഡ് എഫ്.സി. എന്നപേരില്‍ ക്ലബ്ബും രജിസ്റ്റര്‍ചെയ്തു. അടുത്തമാസം ഇറ്റാലിയന്‍ ഫുട്‌ബോളില്‍ കളിക്കാനിറങ്ങുകയാണ് ടീം.

ഫെഡറേഷന്‍ പ്രസിഡന്റ് മലപ്പുറം സ്വദേശി പി.ടി. മുഹമ്മദ് ആബിറാണ് ടീമിന്റെ ക്യാപ്റ്റന്‍. ഇരുപതംഗ ടീമില്‍ 16 പേരും മലയാളികളാണ്. ടീമിന്റെ മാനേജ്മെന്റ് പൂര്‍ണമായി മലയാളികളാണ്. 2010 മുതല്‍ മിലാനില്‍ ഓയില്‍ പ്രൊഡക്ഷന്‍ കമ്പനിയില്‍ ജോലിചെയ്യുന്ന മുഹമ്മദ് ആബിറിന്റേതായിരുന്നു ആശയം. മലയാളികളായ ഫുട്‌ബോള്‍ കളിക്കാരുടെ കൂട്ടായ്മയാണ് ക്ലബ്ബായിമാറിയത്. യൂറോപ്യന്‍ ഫുട്‌ബോളിലെ മുന്‍നിര ടീമുകളായ എ.സി. മിലാന്‍, ഇന്റര്‍ മിലാന്‍, അറ്റലാന്റ തുടങ്ങിയ ക്ലബ്ബുകളുടെ യൂത്ത് ടീമുകള്‍ മത്സരിക്കുന്ന ലീഗില്‍ മലയാളികളുടെ സ്വന്തം അഡ്ലെഴ്സ് ലൊംബാര്‍ഡ് കളത്തിലിറങ്ങും.

ഒക്ടോബറില്‍ പത്തുമാസത്തെ പുതിയ സീസണ്‍ തുടങ്ങും. ഇറ്റാലിയന്‍ ലീഗില്‍ ഏറെ ആരാധകരുള്ള ക്ലബ്ബായി അഡ്ലെഴ്സ് ലൊംബാര്‍ഡ് മാറി. കഴിഞ്ഞ മാസം ബെര്‍ലിനില്‍നടന്ന ഓള്‍ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ അടക്കം അഞ്ചുരാജ്യങ്ങളില്‍നടന്ന മത്സരത്തില്‍ ചാമ്പ്യന്മാരായിട്ടുണ്ട്. ലീഗ് 7 ഗ്രൂപ് ഡി വിഭാഗത്തിലാണ് ക്ലബ്ബ് ഉള്‍പ്പെട്ടിരിക്കുന്നത്.

പി.ടി. മുഹമ്മദ് ആബിറിനെ കൂടാതെ തിരുവനന്തപുരം സ്വദേശി ഷാരോണ്‍ മാര്‍ക്കോസ്, മലപ്പുറം സ്വദേശികളായ പി.ടി. മുഹമ്മദ് ആസിഫ്, ഹഫീസ് ഹുസൈന്‍, സയീദ് മെഹ്സും, സി.പി. മുഹമ്മദ് നസീഫ്, കെ.കെ. അഭിലാഷ്, തൃശ്ശൂര്‍ സ്വദേശികളായ മുബീന്‍ പോനിശ്ശേരി, ജിതിന്‍ ജോണ്‍സണ്‍, എല്‍ജോ വിന്‍സെന്റ്, വി.എസ്. കല്പജ്, എറണാകുളം സ്വദേശികളായ റെജീഷ് റഫീഖ് അറക്കല്‍, ആഷിഖ് വിതയത്തില്‍, കോട്ടയം സ്വദേശി ആദിദേവ് സന്തോഷ്, പത്തനംതിട്ട സ്വദേശി ആദിത്യന്‍, അങ്കമാലി സ്വദേശി സ്‌മെന്റോ ജോസഫ് എന്നിവരാണ് താരങ്ങള്‍.

അങ്കമാലി സ്വദേശി സ്‌മെന്റോ ജോസഫ് (പ്രസിഡന്റ്), സിജോ സജീവന്‍ (ജനറല്‍ സെക്രട്ടറി), വിശ്വനാഥ് മേനോന്‍ (ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തിലുള്ളതാണ് ക്ലബ്ബ്.

Content Highlights: played sevens in Kerala now they formed a football club in Italy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022


atlas ramachandran

2 min

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു, അന്ത്യം ദുബായിലെ ആശുപത്രിയില്‍

Oct 3, 2022


mahsa amini

4 min

ഷിന്‍, ഷിയാന്‍, ആസാദി; മതാധികാരികളുടെ മുഖത്തുനോക്കി കരളുറപ്പോടെ അവർ വിളിച്ചു പറഞ്ഞു

Oct 2, 2022

Most Commented