കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി നേടിത്തന്ന ചേക്കു അന്തരിച്ചു


ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിന്റെ സ്‌റ്റോപ്പര്‍ ബാക്കായിരുന്നു ചേക്കു.

മലപ്പുറം: കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി നേടിത്തന്ന ടീമിലെ അംഗമായിരുന്ന പി.കെ.ചേക്കു (79) അന്തരിച്ചു. മലപ്പുറം മക്കരപ്പറമ്പിലെ വീട്ടില്‍ കാലത്ത് എട്ടരയ്ക്കായിരുന്നു അന്ത്യം.

1973ല്‍ കൊച്ചിയില്‍ വച്ച് ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിന്റെ സ്‌റ്റോപ്പര്‍ ബാക്കായിരുന്നു ചേക്കു. റെയില്‍വെയ്‌സിനെതിരായ ഫൈനലില്‍ മികച്ച പ്രകടനമാണ് ചേക്കു കാഴ്ചവച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു അന്ന് കേരളത്തിന്റെ ജയം.

സന്തോഷ് ട്രോഫി നേടുന്ന ആദ്യ മലപ്പറത്തുകാരന്‍ കൂടിയായ ചേക്കു മക്കരപ്പറമ്പിലാണ് കളിച്ചു തുടങ്ങിയത്. പിന്നീട് സൈന്യത്തില്‍ ചേര്‍ന്നു. ഏറെക്കാലം എം.ആര്‍.സി. വെല്ലിങ്ടണിന്റെ താരമായിരുന്നു. സര്‍വീസസിനുവേണ്ടിയാണ് ആദ്യമായി സന്തോഷ് ട്രോഫിയില്‍ ബൂട്ടണിയുന്നത്, 1969ല്‍.

സൈന്യത്തില്‍ നിന്ന് ഹവീല്‍ദാറായാണ് വിരമിച്ചത്. അതിനുശേഷം തിരുവനന്തപുരം ടൈറ്റാനിയത്തിന്റെ ജെഴ്‌സിയണിഞ്ഞു. ഡ്യൂറണ്ട് കപ്പ്, റോവേഴ്‌സ് കപ്പ്, മാമന്‍ മാപ്പിള ട്രോഫി, ഗോള്‍ഡന്‍ ട്രോഫി, സ്റ്റാഫോഡ് കപ്പ് തുടങ്ങിയ ടൂര്‍ണമന്റുകളില്‍ കളിച്ചു. ഏഴ് വര്‍ഷം ടൈറ്റാനിയത്തിനുവേണ്ടി കളിച്ച ചേക്കു രണ്ടു വര്‍ഷം ടീമിന്റെ പരിശീലനച്ചുമതലയും വഹിച്ചു.

ഭാര്യ: സക്കീന. മക്കള്‍: അന്‍വര്‍, സമീര്‍, ഷാജി, ഹസീന്‍, ആല്‍ അമീര്‍, നയീം. സഹോദരങ്ങള്‍: മലപ്പുറം അസീസ് (മുന്‍കാല ഫുട്‌ബോള്‍ താരം), മുഹമ്മദ് കുട്ടി.

സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് നാലരയ്ക്ക് മക്കരപ്പറമ്പ് ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


jo joseph/ daya pascal

1 min

തിരഞ്ഞെടുപ്പ് കഴിഞ്ഞും ജോ ജോസഫിന്റെ കുടുംബത്തിന് ജീവിക്കണ്ടേ ?; സൈബര്‍ ആക്രമണത്തില്‍ ഡോ. ദയ

May 26, 2022

More from this section




Most Commented