മാഡ്രിഡ്: ലാ ലിഗയില്‍ ബാഴ്‌സലോണയ്ക്ക് വിജയം. ഒന്നിനെതിരേ മൂന്ന് ഗോളിന് ബാഴ്‌സ, റയോ വല്ലകാനോയെ പരാജയപ്പെടുത്തി. ബാഴ്‌സയ്ക്കായി ജെറാര്‍ഡ് പീക്വെയും ലയണല്‍ മെസ്സിയും ലൂയി സുവാരസും ലക്ഷ്യം കണ്ടു. റൗള്‍ ഡി തോമസ് ആണ് റയോ വല്ലകാനോയുടെ ഗോള്‍ നേടിയത്. 

ഈ വിജയത്തോടെ ബാഴ്‌സലോണയുടെ ലീഡ് ഏഴ് പോയിന്റായി ഉയര്‍ന്നു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു ബാഴ്‌സയുടെ വിജയം. ഇതോടെ ലാ ലിഗയില്‍ അപരാജിതരായി ബാഴ്‌സ തുടര്‍ച്ചയായ 15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 

24-ാം മിനിറ്റില്‍ റൗള്‍ ഡി തോമസ് റയോ വല്ലകാനോയെ മുന്നിലെത്തിച്ചു. എന്നാല്‍ ആദ്യ പകുതി അവസാനിക്കും മുമ്പെ ബാഴ്‌സ ഒപ്പമെത്തി. രണ്ടാം പകുതിയില്‍ പെനാല്‍റ്റിയിലൂടെ ലയണല്‍ മെസ്സിയും പിന്നീട് സുവാരസും ബാഴ്‌സയ്ക്കായി ലക്ഷ്യം കണ്ടു. 

Content HIGHLIGHTS: Pique, Messi, Suarez score Barcelona's win over Rayo Vallecano