ഇന്ത്യൻ താരങ്ങൾ മത്സരത്തിന് മുമ്പ് പ്രാർഥിക്കുന്നു | Photo: twitter/ Indian Football Team
മനാമ: ബെലാറസിനെതിരായ സൗഹൃദ ഫുട്ബോളില്‍ പരാജയപ്പെട്ടെങ്കിലും ആരാധകരുടെ ഹൃദയത്തിലിടം നേടി ഇന്ത്യന്‍ താരങ്ങള്‍. ശനിയാഴ്ച മത്സരം തുടങ്ങുന്നതിന് മുമ്പ് പ്രാര്‍ഥിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് ആരാധകര്‍ നെഞ്ചേറ്റിയത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ വന്ന ഈ ചിത്രം പിന്നീട് വൈറലാകുകയായിരുന്നു.
ഇന്ത്യന്‍ താരങ്ങളായ ഹോര്‍മിപാം റുയ്വാഹ്, മന്‍വീര്‍ സിങ്ങ്, അന്‍വര്‍ അലി എന്നിവര്‍ പ്രാര്ഥിക്കുന്നതാണ് ചിത്രത്തിലുള്ളത്. മൂന്നു പേരും അവരവരുടെ മതവിശ്വാസനത്തിന് അനുസരിച്ച് പ്രാര്ഥിക്കുകയായിരുന്നു.
ഇന്ത്യയുടെ വൈവിധ്യം ഇതാണെന്നും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും കാലത്ത്് ഈ ചിത്രം മനസ്സിന് കുളിര്‍മയേകുമെന്നും ആരാധകര്‍ കുറിച്ചു.
മനാമയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് ബെലാറസ് ഇന്ത്യയെ തോല്‍പ്പിച്ചു. ബയ്കു അറ്റ്സം, ആന്ദ്രെ സലാവ, ഹാമ്യക വാ്ര്ലി എന്നിവരാണ് ബെലാറസിന്റെ ഗോളുകള്‍ നേടിയത്.
Content Highlights: Photo Of Indian Footballers Praying Together Before A Match Wins Internet
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..