മെസ്സി കപ്പുയര്‍ത്തണമെന്നാണ് പെലെ ആഗ്രഹിച്ചത്; വെളിപ്പെടുത്തലുമായി മകള്‍


1 min read
Read later
Print
Share

photo:twitter/ Managing Barça

സാവോ പോളോ: ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസ്സി കപ്പുയര്‍ത്തണമെന്നാണ് പെലെ ആഗ്രഹിച്ചതെന്ന് മകള്‍ കെലി നാസിമെന്റോ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് കെലി ഇക്കാര്യം പങ്കുവെച്ചത്. മെസ്സിയുടെ ഭാര്യ അന്റണൊല്ല റൊക്കുസോയെ ഇതറിയിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

ലോകകപ്പില്‍ ക്രൊയേഷ്യയോട് ബ്രസീല്‍ പരാജയപ്പെടുന്ന സമയത്ത് അച്ഛന്റെ നില വഷളായിക്കൊണ്ടിരിക്കുകയായിരുന്നു. അച്ഛനു വേണ്ടി ബ്രസീല്‍ കപ്പുയര്‍ത്തണമെന്നതായിരുന്നു എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ ലോകകപ്പില്‍ ഏത് ടീം വേണമെങ്കിലും വിജയിക്കാമെന്ന് അച്ഛന്‍ പറയുമായിരുന്നു.- കെലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ബ്രസീലിന്റെ പരാജയത്തിന് ശേഷം ഒട്ടുമിക്കവരും അച്ഛനെ ആശുപത്രിയില്‍ വന്ന് സന്ദര്‍ശിക്കുമായിരുന്നു. അവര്‍ ആര് ജയിക്കണമെന്ന് അച്ഛനോട് ചോദിക്കുമ്പോള്‍ അര്‍ജന്റീനയെന്നായിരുന്നു മറുപടി.

ഈ കപ്പ് തെക്കേ അമേരിക്കയിലേക്കാണെന്നും ഇത് മെസ്സി അര്‍ഹിക്കുന്നുണ്ടെന്നും പെലെ പറഞ്ഞതായി കെലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

'എന്നാല്‍ ടിവിയിലൂടെ അദ്ദേഹത്തിന് ഫൈനല്‍ മത്സരം കാണാന്‍ സാധിച്ചിരുന്നില്ല. പക്ഷേ അര്‍ജന്റീന വിജയിച്ചെന്നും മെസ്സി കപ്പുയര്‍ത്തിയെന്നും മനസ്സിലായി. അദ്ദേഹം വളരെ സന്തോഷവാനായിരുന്നു'-കെലി പറഞ്ഞു

മെസ്സിയുടെ ഭാര്യ അന്റണൊല്ല റൊക്കുസോയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് കെലിയുടെ വെളിപ്പെടുത്തല്‍. ദീര്‍ഘനാളായി ചികിത്സയിലായിരുന്ന പെലെ 2022 ഡിസംബര്‍ 29-ന് സാവോ പോളയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയില്‍ വെച്ചാണ് മരണപ്പെടുന്നത്.

Content Highlights: Pele's daughter reveals late Brazil star wanted Lionel Messi to win FIFA World Cup 2022

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
ലോകകപ്പ് നേട്ടം ആഘോഷിക്കാന്‍ ഇനിയേസ്റ്റയുടെ നഗ്നപ്രതിമ' വിവാദമായപ്പോള്‍ വസ്ത്രം ധരിപ്പിച്ചു

1 min

ലോകകപ്പ് നേട്ടം ആഘോഷിക്കാന്‍ ഇനിയേസ്റ്റയുടെ 'നഗ്നപ്രതിമ'; വിവാദമായപ്പോള്‍ വസ്ത്രം ധരിപ്പിച്ചു

Jun 22, 2020


kerala blasters

1 min

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെയും പരിശീലകന്‍ വുകുമവനോവിച്ചിന്റെയും അപ്പീല്‍ തള്ളി എ.ഐ.ഐ.എഫ്.

Jun 2, 2023


anthony taylor

1 min

യൂറോപ്പ ലീഗ് ഫൈനലിലെ തോല്‍വിയ്ക്ക് പിന്നാലെ റഫറിയെ ആക്രമിച്ച് റോമ ആരാധകര്‍

Jun 2, 2023

Most Commented