പ്രതിഷേധമറിയിക്കുന്ന പൗല | Photo: https:||twitter.com|TityThiery_velo
മഡ്രിഡ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയ്‌ക്കെതിരെ കടുത്ത അനാദരവ് കാണിച്ച് സ്പാനിഷ് വനിതാ ഫുട്‌ബോള്‍ താരം പൗല ഡപെന രംഗത്ത്. മാറഡോണയെ ആദരിക്കാനാവില്ലെന്നും അദ്ദേഹം ലൈംഗിക കുറ്റവാളിയാണെന്നും പൗല ഡപെന വ്യക്തമാക്കി.
ഇതിന്റെ ഭാഗമായി ഒരു ഫുട്‌ബോള്‍ മത്സരത്തിനിടെ മറ്റുതാരങ്ങള്‍ മാറഡോണയ്ക്ക് വേണ്ടി മൗനാചരണം നടത്തിയപ്പോള്‍ പൗല അതേ നിരയില്‍ പുറംതിരിഞ്ഞിരുന്ന് പ്രതിഷേധമറിയിച്ചു. വിഹാജെസ് ഇന്റരിയാസിന്റെ താരമായ പൗല ഡിപോര്‍ട്ടീവോ അബന്‍വയ്‌ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായാണ് പ്രതിഷേധിച്ചത്.
ഇത് വലിയ വിവാദമായതോടെ പലരും പൗലയ്‌ക്കെതിരെ രംഗത്തെത്തി. ഒടുവില്‍ തനിക്ക് നേരെ വധഭീഷണിയുണ്ടെന്നും പറഞ്ഞ് പൗല തന്നെ രംഗത്തെത്തിയതോടെ സംഭവം ആളിപ്പടര്‍ന്നു. പിന്നാലെ ചിലര്‍ പൗലയ്ക്ക് അനുകൂലമായി ശബ്ദിക്കാനും തുടങ്ങി. എന്നാല്‍, മത്സരത്തില്‍ പൗലയുടെ ടീം എതിരില്ലാത്ത പത്തു ഗോളുകള്‍ക്ക് തോല്‍വി വഴങ്ങി.
Content Highlights: Paula Dapena refused to take part in a Diego Maradona tribute before kick-off
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..