Photo: twitter.com/IFTWC
കൊല്‍ക്കത്ത: അനിയന് പോഗ്ബ പഴയ ക്ലബ്ബായ യുവന്റസിലേക്ക് മടങ്ങിപ്പോകുമ്പോള്‍ ചേട്ടന് പോഗ്ബയാണ് അമ്പരപ്പിക്കുന്നത്. ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫുട്ബോള്‍ ക്ലബ്ബ് എ.ടി.കെ. മോഹന്‍ ബഗാനിലേക്കാണ് വരവ്. ഫ്ളോറന്റീന് പോഗ്ബയുമായി കൊല്‍ക്കത്ത ക്ലബ്ബ് രണ്ടുവര്‍ഷത്തെ കരാറിലെത്തി.
ഫ്രഞ്ച് സൂപ്പര്‍താരം പോള്‍ പോഗ്ബയുടെ ചേട്ടനാണ് 32-കാരനായ ഫ്ളോറന്റീന്. ഫ്രഞ്ച് രണ്ടാം ഡിവിഷന് ക്ലബ്ബായ സോഷൂസ് മോണ്ബെല്യാര്ഡില്നിന്നാണ് സെന്‍ട്രല്‍ ഡിഫന്‍ഡര്‍ ബഗാനിലേക്ക് എത്തുന്നത്. സ്പാനിഷ് താരം ടിറി പരിക്കുമൂലം ക്ലബ്ബ് വിട്ട ഒഴിവിലേക്കാണ് ചേട്ടന് പോഗ്ബയുടെ വരവ്. അന്താരാഷ്ട്ര ഫുട്ബോളില്‍ ഗിനിക്ക് വേണ്ടിയാണ് കളിക്കുന്നത്. പോള്‍ പോഗ്ബ ഫ്രഞ്ച് ടീമിനായാണ് ഇറങ്ങുന്നത്. മധ്യനിരതാരമായ പോള്‍ പോഗ്ബ മാഞ്ചെസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിലേക്ക് ചേക്കേറുമെന്ന് ഉറപ്പായി. ആറുവര്‍ഷമായി യുണൈറ്റഡിലാണ് കളിച്ചിരുന്നത്. ക്ലബ്ബുമായുള്ള കരാര്‍ ഈ മാസത്തോടെ അവസാനിക്കും. ഇതോടെയാണ് മുന്‍ ക്ലബ്ബിലേക്ക് മടങ്ങാന്‍ പോള്‍ പോഗ്ബ തിരുമാനിച്ചത്.
Content Highlights: Paul Pogba to join juventus his brother Florentin Pogba Signed By ATK Mohun Bagan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..