ഫ്ളോറന്റീൻ പോഗ്ബയും പോൾ പോഗ്ബയും
പനാജി: ഫ്രാന്‍സിന്റെയും യുവന്റസിന്റെയും സൂപ്പര്‍ താരം പോള്‍ പോഗ്ബയുടെ സഹോദരന് ഫ്ളോറന്റീന് പോഗ്ബ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെത്തുന്നു. എ.ടി.കെ മോഹന്‍ ബഗാനാണ് ഫ്ളോറന്റീന് പോഗ്ബയെ സ്വന്തമാക്കിയത്.
രണ്ടുവര്‍ഷത്തെ കരാറിലാണ് ഫ്ളോറന്റീന് ഐ.എസ്.എല്ലിലെത്തുന്നത്. ഫ്രഞ്ച് ലീഗില്‍ എഫ്.സി സോച്ചൗക്സ് മോണ്ട്ബെലിയാര്ഡിനുവേണ്ടി കളിച്ച ഫ്ളോറന്റീന് ഉടന്‍ തന്നെ മോഹന്‍ ബഗാനൊപ്പം ചേരും.
32 കാരനായ ഫ്ളോറന്റീന് പ്രതിരോധതാരമാണ്. ഗിനിയയില്‍ ജനിച്ച ഫ്ളോറന്റീന് പിന്നീട് ഫ്രാന്‍സിലേക്ക് ചേക്കേറുകയായിരുന്നു. 2010-ല്‍ സി.എസ് സെഡാന് വേണ്ടി കളിച്ചാണ് താരം പ്രഫഷണല്‍ ഫുട്ബോള്‍ രംഗത്ത് പ്രവേശിക്കുന്നത്.
മലയാളി താരം ആഷിഖ് കുരുണിയന് ശേഷം മോഹന്‍ ബഗാന് ടീമിലെത്തിക്കുന്ന താരമാണ് ഫ്ളോറന്റീന്. ഗിനിയ ദേശീയ ടീമിലും കളിച്ച താരമാണ് ഫ്ളോറന്റീന്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..