പോഗ്ബയും ആമദും പതാക ഉയർത്തുന്നു | Photo: twitter|Amad
മാഞ്ചസ്റ്റര്‍:പലസ്തീന് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം പോള്‍ പോഗ്ബയും ആമദ് ഡിയാലോയും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ഫുള്‍ഹാമിനെതിരായ മത്സരത്തിനുശേഷം പോഗ്ബയും അമാദും ചേര്‍ന്ന് പലസ്തീന് പതാക ഉയര്‍ത്തി.
യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ ലീഗിലെ അവസാന മത്സരത്തിന് ഇറങ്ങിയതായിരുന്നു യുണൈറ്റഡ്. മത്സരശേഷം താരങ്ങള്‍ ഗ്രൗണ്ടിലൂടെ ഓടി കാണികളെ അഭിവാദ്യം ചെയ്തു. ഈ സമയത്ത് കാണികളില്‍ ഒരാള്‍ പോഗ്ബയ്ക്ക് പലസ്തീന് പതാക കൈമാറുകയായിരുന്നു. തുടര്‍ന്ന് ഫ്രഞ്ച് താരം പോഗ്ബയും ഐവറി കോസ്റ്റ് താരം ആമദും ആ പതാക കാണികള്‍ക്ക് നേരെ ഉയര്‍ത്തിക്കാണിച്ചു.
കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നീക്കിയതോടെ പതിനായിരത്തോളം വരുന്ന കാണികളാണ് ഓള്‍ഡ് ട്രാഫോഡിലെത്തിയത്. മത്സരത്തില്‍ യുണൈറ്റഡും ഫുള്‍ഹാമും 1-1ന് സമനിലയില്‍ പിരിഞ്ഞു.
ഗാസയില്‍ ഇസ്രായേലിന്റെ ബോംബാക്രമണത്തില്‍ ഇതുവരെ 213 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതില്‍ 61 കുട്ടികളും ഉള്‍പ്പെടുന്നു. ഒരാഴ്ച്ചയായി നീണ്ടുനില്‍ക്കുന്ന സംഘര്‍ഷത്തില്‍ 1400-ലേറെ പരിക്കേറ്റു.
Content Highlights: Paul Pogba, Amad Diallo display Palestine flag after Manchester United match
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..