പാരിസ്: നിലവിലെ ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗിന്റെ സെമി കാണാതെ പുറത്ത്. രണ്ടാം പാദ ക്വാര്‍ട്ടറില്‍ പി.എസ്.ജിയെ അവരുടെ മൈതാനത്ത് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയെങ്കിലും എവേ ഗോളിന്റെ ആനുകൂല്യത്തില്‍ പി.എസ്.ജി സെമിയിലേക്ക് മുന്നേറി. 

ജയേണിന്റെ മൈതാനത്ത് നടന്ന ആദ്യ പാദത്തില്‍ പി.എസ്.ജി രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്ക് ജയം നേടിയിരുന്നു. ഇരു പാദങ്ങളിലുമായി സ്‌കോര്‍ 3-3 എന്ന തരത്തില്‍ തുല്യമായതോടെയാണ് എവേ ഗോളിന്റെ ആനുകൂല്യത്തില്‍ പി.എസ്.ജി സെമിയില്‍ കടന്നത്. 

കഴിഞ്ഞ വര്‍ഷം ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണിനോട് തോറ്റതിനുള്ള മധുര പ്രതികാരം കൂടിയായി പി.എസ്.ജിക്ക് ഈ ജയം.

40-ാം മിനിറ്റില്‍ എറിക് മാക്‌സിം ചൗപോ മോട്ടിങ് ആണ് ബയേണിന്റെ ഗോള്‍ നേടിയത്. തുടര്‍ന്ന് പി.എസ്.ജി പ്രതിരോധം ഉറച്ചുനിന്നതോടെ ബയേണിന്‍ ഒരു തിരിച്ചുവരവ് സാധ്യമായില്ല.

Content Highlights: Paris St Germain beat Bayern Munich to reach Champions League semi-finals