Photo: AFP
പാരിസ്: ഖത്തര്‍ ലോകകപ്പില്‍ മൊറോക്കോയുടെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ച ഹക്കീം സിയേഷിനെ ടീമിലെത്തിക്കാന്‍ ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോ ചൊവ്വാഴ്ച അവസാനിക്കാനിരിക്കേയാണ് ഫ്രഞ്ച് ക്ലബ്ബിന്റെ അപ്രതീക്ഷിത നീക്കം. നിലവില്‍ ചെല്‍സിയുടെ താരമാണ് സിയേഷ്.
താരത്തെ ചെല്‍സിയില്‍ നിന്ന് വായ്പാ അടിസ്ഥാനത്തില്‍ പാരിസില്‍ എത്തിക്കാനാണ് പിഎസ്ജിയുടെ ശ്രമം. താരവുമായി നേരിട്ടുള്ള ചര്‍ച്ച കഴിഞ്ഞെന്നും നീക്കം അവസാന ഘട്ടത്തിലാണെന്നും ഒരു ഫ്രഞ്ച് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ലയണല്‍ മെസ്സി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നീ സൂപ്പര്‍ താരങ്ങളുണ്ടായിരുന്നിട്ടും പിഎസ്ജിയുടെ ആക്രമണ നിര വേണ്ടത്ര ശക്തമല്ലെന്ന് അടുത്തിടെ കോച്ച് ക്രിസ്റ്റഫെ ഗാള്‍ട്ടിയര്‍ പറഞ്ഞിരുന്നു. ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ഇതിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയതാണ്.
ഇതിന്റെ ഭാഗമായി സെനിത്തിന്റെ മാല്‍ക്കം, പിഎസ്‌വിയുടെ യോഹാന്‍ ബകായോക്കോ, ലിയോണിന്റെ റയാന്‍ ഷെര്‍ക്കി എന്നിവര്‍ക്കായി ക്ലബ്ബ് ശ്രമിച്ചിരുന്നെങ്കിലും ആരെയും ടീമിലെത്തിക്കാനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അവസാന മണിക്കൂറുകളില്‍ പിഎസ്ജിയുടെ അപ്രതീക്ഷിത നീക്കം. മൊറോക്കോയില്‍ സിയേഷിന്റെ സഹതാരം അഷ്‌റഫ് ഹക്കീമി നിലവില്‍ പിഎസ്ജിയിലാണ് കളിക്കുന്നത്.
Content Highlights: Paris Saint-Germain hope to sign Chelsea winger Hakim Ziyech before the January window closes
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..