Photo: AFP
പാരീസ്: കഴിഞ്ഞ മാസം ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലിന് തൊട്ടുമുമ്പ് സ്റ്റേഡിയത്തിന് പുറത്തുണ്ടായ അനിഷ്ട സംഭവങ്ങളില്‍ ആരാധകരോട് മാപ്പു പറഞ്ഞ് പാരീസ് പോലീസ്. സ്റ്റേഡിയത്തിനു പുറത്തെ സുരക്ഷാ നടപടികളെ തുടര്‍ന്ന് അകത്ത് കടക്കാന്‍ വൈകിയതോടെ, തള്ളിക്കയറിയ കാണികള്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് അടക്കം പ്രയോഗിച്ചിരുന്നു. വ്യാഴാഴ്ച പാരീസ് പോലീസ് തലവനാണ് ഇക്കാര്യത്തില്‍ ആരാധകരോട് മാപ്പ് പറഞ്ഞത്.
നേരത്തെ അനിഷ്ടസംഭവങ്ങളില്‍ ലിവര്‍പൂള്‍, റയല്‍ മഡ്രിഡ് ആരാധകരോട് മാപ്പുപറഞ്ഞ് യൂറോപ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (യുവേഫ) മാപ്പ് പറഞ്ഞിരുന്നു. ഇംഗ്ലീഷ് ക്ലബ്ബ് ലിവര്‍പൂളും സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡും തമ്മില്‍ മേയ് 28-ന് നടന്ന ഫൈനലിനുമുമ്പ് സ്റ്റേഡിയത്തിനുപുറത്ത് ആരാധകരും പോലീസും ഏറ്റുമുട്ടിയിരുന്നു. ആരാധകരെ പിരിച്ചുവിടാന്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. അനിഷ്ടസംഭവങ്ങളെത്തുടര്‍ന്ന് 35 മിനിറ്റോളം വൈകിയാണ് മത്സരം ആരംഭിച്ചത്. ടിക്കറ്റെടുത്ത ഒട്ടേറെയാളുകള്‍ക്ക് സ്റ്റേഡിയത്തില്‍ കടക്കാനായില്ല. വ്യാജടിക്കറ്റുമായി ഒരുസംഘം എത്തിയതാണ് പ്രശ്നം സൃഷ്ടിച്ചത്.
സംഭവത്തില്‍ നടപടി വേണമെന്ന് ലിവര്‍പൂളും റയല്‍ മഡ്രിഡും ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ യുവേഫ നേരത്തെ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിനെത്തിയ തങ്ങളുടെ കാണികളെ മോശമായി കൈകാര്യംചെയ്തതിന് ഫ്രാന്‍സിന്റെ സ്പോര്‍ട്സ് മന്ത്രി മാപ്പുപറയണമെന്ന് ലിവര്‍പൂള്‍ ചെയര്മാന് ടോംവെര്ണര് ആവശ്യപ്പെട്ടിരുന്നു. സ്റ്റേഡിയത്തിനു പുറത്തെ സംഘര്‍ഷത്തെ തുടര്‍ന്ന് ഒട്ടേറെ ലിവര്‍പൂള്‍ ആരാധകര്‍ക്ക് മത്സരം കാണാനായില്ല. സംഘര്‍ഷത്തിനുകാരണം ലിവര്‍പൂളാണെന്ന് മന്ത്രി അമേലി ഔഡിയ കാസ്റ്റേര കുറ്റപ്പെടുത്തിയിരുന്നു.
Content Highlights: Paris Police Apologise For Tear-Gassing Fans At Champions League Final
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..