Photo: twitter.com/IndianFootball
ബെംഗളൂരു: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ടൂര്‍ണമെന്റില്‍ (സാഫ് കപ്പ്) പാകിസ്താന്‍ പങ്കെടുക്കും. ബെംഗളൂരുവില്‍ വെച്ച് ജൂണ്‍-ജൂലായ് മാസങ്ങളിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
സാഫ് ഫുട്‌ബോളിനായി പാകിസ്താന്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയില്‍ വരുമെന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ വ്യക്തമാക്കി. എട്ട് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 21 മുതല്‍ ജൂലായ് 4 വരെയാണ് ടൂര്‍ണമെന്റ്.
ലെബനനും കുവൈത്തും ഇത്തവണ സാഫ് ഫുട്‌ബോളിനുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സാഫ് എക്‌സിക്യുട്ടീവ് കമ്മിറ്റിയില്‍ സാഫ് പരിധിക്ക് പുറത്തുള്ള രണ്ട് ടീമുകളെ ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാമെന്ന് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് ലെബനനും കുവൈത്തും മത്സരത്തിനെത്തുന്നത്.
ഇന്ത്യ, ലെബനന്‍, കുവൈത്ത്, പാകിസ്താന്‍, നേപ്പാള്‍, പാകിസ്താന്‍, ഭൂട്ടാന്‍, ബംഗ്ലാദേശ്, മാലിദ്വീപ് എന്നീ എട്ട് ടീമുകളാണ് ഇത്തവണ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഫിഫയുടെ സസ്‌പെന്‍ഷന്‍ കാരണം ശ്രീലങ്ക ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. മാലിദ്വീപാണ് നിലവിലെ സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ചാമ്പ്യന്മാര്‍. ഇന്ത്യ എട്ട് തവണ കിരീടം നേടിയിട്ടുണ്ട്. ഇന്ത്യ ഇത് നാലാം തവണയാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
Content Highlights: pakistan will play SAFF football tournament held in india
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..