യൂറോപ്പ ലീഗില്‍ ആഴ്‌സനലിനും ടോട്ടനത്തിനും ജയം, മിലാന് തോല്‍വി


രണ്ട് സെല്‍ഫ്‌ഗോളുകളുടെ സഹായം കിട്ടിയ കളിയില്‍ ആഴ്‌സനല്‍ 4-1 ന് മോള്‍ഡെയെ തോല്‍പ്പിച്ചു.ടോട്ടനം ലുഡോഗൊരെറ്റ്‌സിനെ കീഴടക്കി

വിജയമാഘോഷിക്കുന്ന ആർസനൽ താരങ്ങൾ | Photo: https:||twitter.com|Arsenal

ലണ്ടന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സനല്‍, ടോട്ടനം, ലെസ്റ്റര്‍സിറ്റി ടീമുകള്‍ക്ക് ജയം. അതേസമയം ഇറ്റാലിയന്‍ കരുത്തരായ എ.സി. മിലാന്‍ തോറ്റു.

രണ്ട് സെല്‍ഫ്‌ഗോളുകളുടെ സഹായം കിട്ടിയ കളിയില്‍ ആഴ്‌സനല്‍ 4-1 ന് മോള്‍ഡെയെ തോല്‍പ്പിച്ചു. നിക്കോളസ് പെപ്പെ, ജോ വില്‍കോക്ക് എന്നിവര്‍ ഗണ്ണേഴ്‌സിനായി സ്‌കോര്‍ ചെയ്തു. ക്രിസ്റ്റഫര്‍ ഹൗഗെന്‍, ഷെരീഫ് സിന്യാന്‍ എന്നിവരുടെ സെല്‍ഫ്‌ഗോളുകളും തുണയായി.മാര്‍ട്ടിന്‍ എല്ലിങ്‌സന്‍ മോള്‍ഡെയുടെ ആശ്വാസ ഗോള്‍ നേടി.

ടോട്ടനം ലുഡോഗൊരെറ്റ്‌സിനെ കീഴടക്കി (3-1). ഹാരി കെയ്ന്‍, ലൂക്കാസ് മൗറ, ജിയോവാനി ലോ സെല്‍സോ എന്നിവര്‍ ഗോള്‍നേടി. കൗഡിയു കെസെറുവാണ് ലുഡോഗൊരെറ്റ്‌സിനായി സ്‌കോര്‍ ചെയ്തത്.

ലെസ്റ്റര്‍സിറ്റി എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സ്‌പോര്‍ട്ടിങ് ക്ലബ്ബ് ബ്രാഗയെ തോല്‍പ്പിച്ചു. കെലാച്ചി ഇഹാനാച്ചോ ഇരട്ടഗോള്‍ നേടി. ഡെന്നീസ് പ്രായെറ്റ്, ജെയിംസ് മാഡിസന്‍ എന്നിവരും ലക്ഷ്യം കണ്ടു. 24 മത്സരങ്ങളില്‍ തോല്‍വിയില്ലാതെ മുന്നേറിയ എ.സി. മിലാന്‍ ഫ്രഞ്ച് ക്ലബ്ബ് ലില്ലിന് മുന്നിലാണ് വീണത് (3-0). യൂസഫ് യസിനി ഹാട്രിക്ക് നേടി. മറ്റ് കളികളില്‍ നാപ്പോളി റിയെക്കയേയും (2-1) എ.എസ് റോമ ക്ലുജിയേയും (5-0) ഹോഫന്‍ഹെയിം ലിബെര്‍ക്കിനേയും (5-0) തോല്‍പ്പിച്ചു.

Content Highlights: Own goals help Arsenal to 4-1 Europa League win over Molde

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022

Most Commented