ബ്യൂണസ് ഏറീസ്: ജൂണ്‍ പതിനാലിന് ആരംഭിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക ടീമിനെ പ്രഖ്യാപിച്ചു. 36 അംഗ സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മേയ് 30-ന് 23 അംഗ അന്തിമ ടീമിനെ പ്രഖ്യാപിക്കും. 

ജോര്‍ജ് സാംപോളിയുടെ ലോകകപ്പ് ടീമില്‍ കളിച്ച 11 താരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പ്രഖ്യാപിച്ച 36 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഗോള്‍കീപ്പര്‍ സെര്‍ജിയോ റൊമേറോ, മിഡ്ഫീല്‍ഡര്‍ എവര്‍ ബനേഗ എന്നിവര്‍ ടീമിലില്ല. 

സൂപ്പര്‍താരം ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യുറോ, പൗലോ ഡിബാല, മൗറോ ഇക്കാര്‍ഡി തുടങ്ങി ടീമിലെ സ്ഥിരക്കാരെല്ലാം സംഘത്തിലുണ്ട്. മധ്യനിര നിയന്ത്രിക്കാന്‍ നിക്കോളാസ് ഓട്ടമെന്‍ഡി, ഗബ്രിയേല്‍ മെര്‍ക്കാഡോ, നിക്കോളാസ് ടക്ലിയാഫിക്കോ, എയ്ഞ്ചല്‍ ഡി മരിയ എന്നിവരുണ്ട്.

Content Highlights: only 11 argentine players from world cup squad in copa america list, Football, Soccer