പിറയിയസ്: ഗ്രീക്ക് സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ വീണ്ടും ഒളിമ്പ്യാക്കോസ് കിരീടം നേടി. ഈജിപ്ഷ്യന്‍ സ്‌ട്രൈക്കര്‍ അഹമ്മദ് ഹാസ്സന്റെ ഇരട്ട ഗോള്‍ മികവിലാണ് ടീം കിരീടം നേടിയത്. 

പനത്തിനായിക്കോസിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്താണ് ഒളിമ്പ്യാക്കോസ് 46-ാം ഗ്രീക്ക് കിരീടം നേടിയത്. ടീമിനായി ഹാസ്സന് പുറമേ സ്പാനിഷ് താരം ബ്രൂമയും സ്‌കോര്‍ ചെയ്തു. പനത്തിനായിക്കോസിനായി ഫെഡറിക്കോ മച്ചേഡ ആശ്വാസ ഗോള്‍ നേടി.

ലീഗില്‍ രണ്ടാമതുള്ള ആരിസ് തെസ്സാലോനിക്കിയേക്കാള്‍ 22 പോയന്റുകള്‍ അധികമുള്ള ഒളിമ്പ്യാക്കോസ് ലീഗില്‍ ഏഴ് മത്സരങ്ങള്‍ ബാക്കിനില്‍ക്കേയാണ് കിരീടം നേടിയത്. 

Content Highlights: Olympiacos beat Panathinaikos to claim 46th Greek Super League