ന്യൂനസിന് ചുവപ്പുകാര്‍ഡ്, പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് വീണ്ടും സമനില


ക്രിസ്റ്റല്‍ പാലസിനായി വില്‍ഫ്രഡ് സാഹയും ലിവര്‍പൂളിനായി ലൂയിസ് ഡയസും ലക്ഷ്യം കണ്ടു

Photo: twitter.com/LFC

ലിവര്‍പൂള്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്മാരായ ലിവര്‍പൂളിന് സമനില. താരതമ്യേന ദുര്‍ബലരായ ക്രിസ്റ്റല്‍ പാലസാണ് ലിവര്‍പൂളിനെ സമനിലയില്‍ കുരുക്കിയത്. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. പുതിയ സീസണില്‍ ലിവര്‍പൂളിന് ഇതുവരെ വിജയം നേടാനായിട്ടില്ല.

ക്രിസ്റ്റല്‍ പാലസിനായി വില്‍ഫ്രഡ് സാഹയും ലിവര്‍പൂളിനായി ലൂയിസ് ഡയസും ലക്ഷ്യം കണ്ടു. സൂപ്പര്‍ താരം ഡാര്‍വിന്‍ ന്യൂനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് ലിവര്‍പൂളിന് തിരിച്ചടിയായി.

ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തിന്റെ 32-ാം മിനിറ്റില്‍ വില്‍ഫ്രഡ് സാഹയിലൂടെ ക്രിസ്റ്റല്‍ പാലസാണ് ആദ്യം മുന്നിലെത്തിയത്. കൗണ്ടര്‍ അറ്റാക്കിലൂടെ പന്തുമായി മുന്നേറിയ സാഹ അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ ആന്‍ഫീല്‍ഡ് ഒന്നടങ്കം നിശബ്ദമായി. ആദ്യ പകുതിയില്‍ ആ ലീഡ് നിലനിര്‍ത്താനും ടീമിന് സാധിച്ചു.

മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയത് ലിവര്‍പൂളായിരുന്നു. എന്നാല്‍ ഗോള്‍ മാത്രം അകന്നുനിന്നു. 57-ാം മിനിറ്റില്‍ ന്യൂനസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ ചെമ്പട പത്തുപേരായി ചുരുങ്ങി. ക്രിസ്റ്റല്‍ പാലസിന്റെ പ്രതിരോധതാരം ജോക്കിം ആന്‍ഡേഴ്‌സണെ തലകൊണ്ട് ഇടിച്ചതിനാണ് ന്യൂനസ്സിന് ചുവപ്പുകാര്‍ഡ് കിട്ടിയത്.

പത്തുപേരായി ചുരുങ്ങിയ ലിവര്‍പൂള്‍ തോല്‍വി വഴങ്ങുമെന്ന് ഉറപ്പിച്ച സമയത്ത് രക്ഷകനായി ലൂയിസ് ഡയസ് അവതരിച്ചു. അതിമനോഹരമായ ഗോളിലൂടെ ഡയസ് ടീമിന് സമനില സമ്മാനിച്ചു. ക്രിസ്റ്റല്‍ പാലസിന്റെ ആറ് താരങ്ങളെ മറികടന്ന് ഡയസ് തൊടുത്തുവിട്ട തകര്‍പ്പന്‍ ഷോട്ട് ഗോള്‍വല തുളച്ചുകയറി.

പത്തുപേരായി ചുരുങ്ങിയ ലിവര്‍പൂളിനെതിരേ അവസരം മുതലെടുക്കാന്‍ ക്രിസ്റ്റല്‍ പാലസിന് സാധിച്ചില്ല. മത്സരം സമനിലയില്‍ കലാശിച്ചു. ഈ സീസണില്‍ ലിവര്‍പൂളിന്റെ തുടര്‍ച്ചയായ രണ്ടാം സമനിലയാണിത്. ആദ്യ മത്സരത്തില്‍ ഫുള്‍ഹാം ചെമ്പടയെ സമനിലയില്‍ കുരുക്കിയിരുന്നു. ഈ സമനിലയോടെ ലിവര്‍പൂള്‍ രണ്ട് പോയന്റുമായി പോയന്റ് പട്ടികയില്‍ 12-ാമതാണ്. ക്രിസ്റ്റല്‍ പാലസ് 16-ാം സ്ഥാനത്താണ്.

Content Highlights: liverpool, english premier league, epl 2022-2023, sports news, football, liverpool vs crystal palace


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented