മെസ്സിയും നെയ്മറും കളിച്ചില്ല, സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി പി.എസ്.ജി


Photo: AFP

പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ സീസണിലെ ആദ്യ തോല്‍വി ഏറ്റുവാങ്ങി നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി. ലെന്‍സാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ലെന്‍സിന്റെ വിജയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും നെയ്മറും പി.എസ്.ജിയ്ക്ക് വേണ്ടി കളിച്ചില്ല. ലോകകപ്പ് ഹീറോ കിലിയന്‍ എംബാപ്പെ കളിച്ചിട്ടും ടീമിന് വിജയം നേടാനായില്ല.

ലെന്‍സിനായി ഫ്രാങ്കോവ്‌സ്‌കി, ലോയ്‌സ് ഒപെന്‍ഡ, അലെക്‌സി ക്ലൗഡെ മൗറിസ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ പി.എസ്.ജിയ്ക്ക് വേണ്ടി ഹ്യൂഗോ എക്കിടിറ്റെ ആശ്വാസ ഗോള്‍ സ്വന്തമാക്കി.

2022 മാര്‍ച്ച് 20 ന് ശേഷം ഇതാദ്യമായാണ് പി.എസ്.ജി ഒരു മത്സരത്തില്‍ തോല്‍ക്കുന്നത്. തോറ്റെങ്കിലും 17 മത്സരങ്ങളില്‍ നിന്ന് 14 വിജയം നേടിയ പി.എസ്.ജി 44 പോയന്റുമായി പട്ടികയില്‍ ഒന്നാമതാണ്. ജയത്തോടെ 17 മത്സരങ്ങളില്‍ നിന്ന് 40 പോയന്റുമായി ലെന്‍സ് രണ്ടാം സ്ഥാനത്ത് തുടരുന്നു. നിലവില്‍ പി.എസ്.ജിയ്ക്ക് കിരീടപ്പോരില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുന്ന ലീഗിലെ ഏക ടീമാണ് ലെന്‍സ്.

Content Highlights: psg, messi, neymar, mbappe, french league, psg vs lens, football news, sports news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


Gautam Adani

2 min

എസ്.ബി.ഐ അദാനിക്ക് നല്‍കിയത് 21,370 കോടി രൂപയുടെ വായ്പ; ഓഹരികളില്‍ തകര്‍ച്ച തുടരുന്നു

Feb 2, 2023

Most Commented