Photo: AFP
പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോളില്‍ നിന്ന് നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി പുറത്തായി. പെനാല്‍ട്ടി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ നീസാണ് പി.എസ്.ജിയെ അട്ടിമറിച്ചത്. സ്കോര്‍ 6-5.
നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പി.എസ്.ജിയുടെ സാവി സൈമണ്‍സിന്റെ ഷോട്ട് തട്ടിയ നീസ് ഗോള്‍കീപ്പര്‍ ബുള്‍ക്ക ടീമിന് സ്വപ്ന സമാനമായ വിജയം സമ്മാനിച്ചു.
മെസ്സിയും ഇക്കാര്‍ഡിയും ഡ്രാക്സ്ലറും എംബാപ്പെയും ഡോണറുമ്മയുമെല്ലാം അണിനിരന്നിട്ടും പി.എസ്.ജിയ്ക്ക് വിജയം നേടാനായില്ല. ഇതോടെ 15-ാം ഫ്രഞ്ച് കപ്പ് കിരീടമെന്ന പി.എസ്.ജിയുടെ സ്വപ്നം നിരാശയില്‍ മുങ്ങി. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയെ ആദ്യ ഇലവനില്‍ ഇറക്കാത്തതില്‍ ആരാധകര്‍ പി.എസ്.ജി പരിശീലകന് പൊച്ചെറ്റീനോയ്ക്കെതിരേ തിരിഞ്ഞിട്ടുണ്ട്.
Content Highlights: Nice knocks holder PSG out of French Cup on penalty kicks
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..