
Image Courtesy: Neymar|instagram
റിയോ ഡി ജനീറോ: കോവിഡ്-19 പശ്ചാത്തലത്തില്‍ സമ്പര്‍ക്ക വിലക്ക് നിലനില്‍ക്കെ പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മറിനെതിരേ കടുത്ത വിമര്‍ശനം. നിലവില്‍ ക്വാറന്റൈനിലുള്ള താരം ഫുട് വോളിബോള്‍ ഗ്രൗണ്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് വെട്ടിലായത്.
നെയ്മര്‍ സമ്പര്‍ക്ക വിലക്ക് ലംഘിച്ചെന്നാണ് വിമര്‍ശനമുയരുന്നത്. ഫ്രാന്‍സില്‍ നിന്ന് ബ്രസീലില്‍ മടങ്ങിയെത്തിയ താരം 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്ന സമയത്താണ് ഫുട് വോളി കളിക്കാനിറങ്ങിയത്. കോവിഡ്-19നെ തുടര്‍ന്ന് ഫുട്ബോള്‍ മത്സരങ്ങളെല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെയാണ് പി.എസ്.ജി താരമായ നെയ്മര്‍ പാരീസില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയെത്തിയത്.
അതേസമയം സംഭവം വിവാദമായതോടെ താരം വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. പാരീസില്‍ നിന്ന് ഒന്നിച്ച് ബ്രസീലിലേക്ക് തനിക്കൊപ്പം യാത്ര ചെയ്ത സുഹൃത്തുക്കളാണ് കൂടെയുള്ളതെന്നും നാട്ടിലെത്തിയാല്‍ എല്ലാവരും ക്വാറന്റൈന് പാലിക്കേണ്ടതിനാല്‍ അവരെ ഒപ്പം കൂട്ടുകയാണെന്നുമാണ് നെയ്മറുടെ വിശദീകരണം. ക്വാറന്റൈന് കാലാവധി കഴിഞ്ഞാല്‍ എല്ലാവരും അവരവരുടെ വീടുകളിലേക്ക് മടങ്ങുമെന്നും താരം പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Content Highlights: Neymar slammed after breaking social-distancing rules
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..