Photo: twitter.com
പാരിസ്: ലോകകപ്പിനു ശേഷം ഫ്രഞ്ച് ലീഗില്‍ പിഎസ്ജിക്കായുള്ള ആദ്യ മത്സരത്തില്‍ തന്നെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി നെയ്മര്‍. സ്ട്രാസ്ബര്‍ഗിനെതിരായ മത്സരത്തിലായിരുന്നു സംഭവം.
61-ാം മിനിറ്റില്‍ സ്ട്രാസ്ബര്‍ഗ് താരം അഡ്രിയന്‍ തോംസണിന്റെ മുഖത്തടിച്ചതിന് ആദ്യ മഞ്ഞക്കാര്‍ഡ് വാങ്ങിയ നെയ്മര്‍ തൊട്ടടുത്ത മിനിറ്റില്‍ ബോക്‌സില്‍ വീഴ്ച അഭിനയിച്ചതിന് രണ്ടാം മഞ്ഞക്കാര്‍ഡും ചുവപ്പുകാര്‍ഡും വാങ്ങിക്കുകയായിരുന്നു. ചുവപ്പുകാര്‍ഡ് ലഭിച്ച ശേഷം റഫറിയോട് തട്ടിക്കയറിയ ശേഷമാണ് നെയ്മര്‍ മൈതാനം വിട്ടത്.
അതേസമയം മത്സരത്തില്‍ പിഎസ്ജി ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് ജയിച്ചുകയറി. 14-ാം മിനിറ്റില്‍ നെയ്മര്‍ നല്‍കിയ പാസില്‍ നിന്ന് ഗോള്‍ നേടിയ മാര്‍ക്വിന്യോസ് പിഎസ്ജിയെ മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ 51-ാം മിനിറ്റില്‍ മാര്‍ക്വിന്യോസിന്റെ തന്നെ സെല്‍ഫ് ഗോള്‍ സ്ട്രാസ്ബര്‍ഗിനെ ഒപ്പമെത്തിച്ചു. ഒടുവില്‍ ഇന്‍ജുറി ടൈമിന്റെ ആറാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിക്ക് ജയമൊരുക്കിയത്.
Content Highlights: Neymar Sent Off For Diving in His First Game After qatar World Cup
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..