പെനാല്‍റ്റി ബോക്‌സില്‍ വേദനകൊണ്ട് പുളഞ്ഞ് നെയ്മര്‍; 'ലോകോത്തര ഡൈവെ'ന്ന് സോഷ്യല്‍ മീഡിയ


neymar

ഒസാക്ക(ജപ്പാന്‍): ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ കളിക്കളത്തിലെ ഡൈവിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഇത്തവണ പിഎസ്ജിയുടെ അവസാന പ്രീ-സീസണ്‍ മത്സരത്തില്‍ നെയ്മര്‍ പെനാല്‍റ്റി നേടിയതിനെ ചുറ്റിപ്പറ്റിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്. നെയ്മര്‍ പെനാല്‍റ്റിക്കായി ഡൈവ് ചെയ്താണെന്നാണ് ഒട്ടുമിക്കവരും അഭിപ്രായപ്പെടുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

മത്സരത്തിന്റെ 30-ാം മിനിറ്റിലാണ് സംഭവം. 28-ാം മിനിറ്റിലെ പാബ്ലോ സറബിയയുടെ ഗോളില്‍ പിഎസ്ജി മുന്നിട്ട് നില്‍ക്കുകയാണ്. മിനിറ്റുകള്‍ക്കു ശേഷം ഗാമ്പ ഒസാക്കയുടെ പെനാല്‍റ്റി ബോക്‌സില്‍ നെയ്മറുടെ മുന്നേറ്റം. ഇടതുവിംഗിലൂടെ മുന്നേറിയ നെയ്മര്‍ പോസ്റ്റിലേക്ക് ഷൂട്ട് ചെയ്യാനൊരുങ്ങി. അത് തടയാന്‍ ഒസാക്ക പ്രതിരോധനിരക്കാരന്‍ ജെന്റ മിയൂറ ശ്രമിക്കുന്നുണ്ട്. ശേഷം ഷൂട്ട് ചെയ്യാതെ നെയ്മര്‍ പ്രതിരോധതാരത്തെ കബളിപ്പിക്കുന്നു. തുടര്‍ന്നാണ് പ്രതിരോധതാരത്തിന്റെ ടാക്ലിംഗില്‍ വേദന കൊണ്ട് പുളഞ്ഞ് നെയ്മര്‍ പെനാല്‍റ്റി ബോക്‌സില്‍ വീഴുന്നതായി കാണുന്നത്. റഫറി പെനാല്‍റ്റി അനുവദിക്കുകയും നെയ്മര്‍ അനായാസം ഗോളാക്കി മാറ്റുകയും ചെയ്തു.

അത് ഫൗളല്ലെന്നും നെയ്മര്‍ ഡൈവ് ചെയ്തതാണെന്നുമാണ് ഒട്ടുമിക്കവരുടേയും അഭിപ്രായം. 'ലോകോത്തര ഡൈവെ'ന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് നെയ്മര്‍ പുറത്തെടുത്തത്. രണ്ട് ഗോളും അസിസ്റ്റുമായി താരം കളം നിറഞ്ഞുകളിച്ചു. മത്സരത്തില്‍ രണ്ടിനെതിരേ ആറ് ഗോളുകള്‍ക്കാണ് പിഎസ്ജി വിജയിച്ചത്.

Content Highlights: Neymar’s ‘world-class dive’ to win penalty in meaningless friendly as fans lay into PSG star

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented