അസുന്‍സിയോണ്‍ (പാരഗ്വായ്): സൂപ്പര്‍ താരം നെയ്മര്‍ തിളങ്ങിയ മത്സരത്തില്‍ പാരഗ്വായെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍.

ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതാ പോരാട്ടത്തില്‍ ഇതോടെ ബ്രസീലിന് ആറു മത്സരങ്ങളില്‍ നിന്ന് ആറു ജയങ്ങളായി. 18 പോയന്റുമായി ഒന്നാം സ്ഥാനത്താണ് ബ്രസീല്‍.

നാലാം മിനിറ്റില്‍ ബ്രസീലിനെ മുന്നിലെത്തിച്ച നെയ്മര്‍ ലൂക്കാസ് പക്വേറ്റയുടെ ഗോളിന് വഴിയൊരുക്കുകയും ചെയ്തു.

നാലാം മിറ്റില്‍ ഗബ്രിയേല്‍ ജെസ്യുസിന്റെ പാസില്‍ നിന്നായിരുന്നു നെയ്മറിന്റെ ഗോള്‍. ഇന്‍ജുറി ടൈമിന്റെ മൂന്നാം മിനിറ്റിലാണ് പക്വേറ്റ സ്‌കോര്‍ ചെയ്തത്.

Content Highlights: Neymar Jr Leads Brazil to a 2-0 Win Against Paraguay