പാരിസ്: ഫ്രഞ്ച് ക്ലബ്ബ് ലില്ലെ താരം തിയാഗോ ഡാലോയുമായി ടണലില്‍ വെച്ച് ഏറ്റുമുട്ടി പി.എസ്.ജിയുടെ ബ്രസീല്‍ താരം നെയ്മര്‍.
ശനിയാഴ്ച പി.എസ്.ജി 1-0ന് തോറ്റ മത്സരത്തിനിടെയായിരുന്നു സംഭവം.
മത്സരത്തിന്റെ 90-ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് നെയ്മര്‍ പുറത്തായി. ഡാലോയെ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിച്ചത്. ഇതിനു പിന്നാലെ റഫറിയോട് ദേഷ്യപ്പെട്ടതിന് ഡാലോയ്ക്കും ചുവപ്പുകാര്‍ഡ് ലഭിച്ചു.
നെയ്മറും ഡാലോയും പരസ്പരം വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടാണ് ലോക്കര്‍ റൂമിലേക്ക് മടങ്ങിയത്. ഇതിനിടെ ടണലില്‍ വെച്ച് നെയ്മര്‍ ഡാലോയുടെ തോളില്‍ പിടിച്ച് തള്ളി. ദേഷ്യം വന്ന ഡാലോയും വിട്ടുകൊടുത്തില്ല. എന്നാല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇരുവരെയും പിടിച്ച് മാറ്റുകയായിരുന്നു.
Neymar and Djalo have a fight in the tunnel during the PSG & Lille football match pic.twitter.com/Xptluo6BzP
— Everything Sports (@CompleteSports0) April 3, 2021
കൂട്ടപ്പൊരിച്ചിലിനിടെ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് നിലത്ത് വീഴുകയും ചെയ്തു.
Content Highlights: Neymar fight in tunnel with Lille defender after red card