കൊറോണ ബാധിച്ചവര്‍ക്കായി എഴരക്കോടി രൂപ ധനസഹായം നല്‍കി നെയ്മര്‍


ബ്രസീലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് താരം ധനസഹായം നല്‍കുന്നതെന്ന് ബ്രസീല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

പി.എസ്.ജിയുടെ ബ്രസീല്‍ സൂപ്പര്‍താരം നെയ്മര്‍ കൊറോണ ബാധിച്ചവര്‍ക്കായി എഴരക്കോടി രൂപ ധനസഹായം നല്‍കും. തന്റെ രാജ്യമായ ബ്രസീലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടിയാണ് താരം ധനസഹായം നല്‍കുന്നതെന്ന് ബ്രസീലിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ലോകത്തിലെതന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളായ നെയ്മര്‍ തുകയുടെ ഒരു പങ്ക് യുണീസെഫിന് കൈമാറും. ബാക്കി തുക ബ്രസീലിലെ ടി.വി അവതാരകനായ ലൂസിയാനോ ഹക്കിന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന് നല്‍കും. 2022 ലെ ബ്രസീല്‍ പ്രസിഡന്റ് ഇലക്ഷനില്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ളയാളാണ് ഹക്ക്.

നെയ്മറിനെക്കൂടാതെ പി.എസ്.ജിയുടെ മറ്റൊരു താരമായ കൈലിയന്‍ എംബാപ്പെയും വലിയൊരു തുക ഫ്രാന്‍സിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ട്. തുകയെത്രയാണെന്ന് എംബാപ്പെ വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: Neymar Donates $1M To Fight Coronavirus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented