Photo: AFP
പാരീസ്: കഴിഞ്ഞദിവസം ജപ്പാന് ക്ലബ്ബ് ഗാംബ ഒസാക്കക്കെതിരേ ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബ് പി.എസ്.ജി. വമ്പന്‍ ജയം നേടിയപ്പോള്‍ ഇരട്ടഗോളുകളും അസിസ്റ്റുമായി ബ്രസീല്‍താരം നെയ്മര്‍ തിളങ്ങി. എന്നാല്‍, കളിക്കളത്തിലെ പ്രകടനത്തെക്കാള്‍ പെനാല്ട്ടിക്കുവേണ്ടി നെയ്മര്‍ നടത്തിയ അഭിനയമാണ് ഫുട്ബോള്‍ ലോകത്ത് വലിയ ചര്‍ച്ചയായത്. മുമ്പ് നെയ്മറുടെ ഫൗള്‍ അഭിനയം വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.
കളിയുടെ 28-ാം മിനിറ്റിലാണ് സംഭവം. ഒസാക്ക പ്രതിരോധനിരതാരം ജെന്റ മിയൂറ കബളിപ്പിച്ച് മുന്നോട്ടുകയറാന്‍ ശ്രമിച്ച നെയ്മര്‍ പൊടുന്നനെ ബോക്സില്‍ വീഴുകയായിരുന്നു. മിയൂറ ടാക്ലിങ്ങിന് ശ്രമിച്ചെങ്കിലും നെയ്മറുടെ കാലില്‍ തട്ടിയിട്ടില്ലെന്ന് റീപ്ലേകളില്‍ വ്യക്തമായി. താരത്തിന്റെ അഭിനയത്തില്‍ വീണ റഫറി പെനാല്‍ട്ടി നല്കി. കിക്ക് നെയ്മര്‍തന്നെ വലയിലെത്തിച്ചു.
2018 ലോകകപ്പിലടക്കം നെയ്മറുടെ ഫൗള്‍ അഭിനയം വലിയ ചര്‍ച്ചയായിട്ടുണ്ട്. ലോകകപ്പില്‍ മെക്സിക്കോക്കെതിരേയും സെര്ബിയയ്ക്കെതിരേയും നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടതായി അഭിനയിച്ചത് വലിയ തോതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. 2014 ബ്രസീല്‍ ലോകകപ്പില്‍ നെയ്മര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. 2013 കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുറഗ്വായ്ക്കെതിരേയും നെയ്മര്‍ ഫൗള്‍ അഭിനയിച്ചുവീണിരുന്നു. 2017 ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്സയ്ക്കായി കളിക്കുമ്പോഴുള്ള നെയ്മറുടെ ഫൗള്‍ അഭിനയവും കുപ്രസിദ്ധമാണ്.
Content Highlights: neymar, psg, neymar foul, neymar acting, psg vs gamba osaka, psg football, football news
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..