ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2021-22 സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ അട്ടിമറി. 

ആദ്യ മത്സരത്തില്‍ പ്രൊമോഷന്‍ ലഭിച്ചെത്തിയ ബ്രെന്റ്‌ഫോര്‍ഡ് ആഴ്‌സണലിനെ തകര്‍ത്തു. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബ്രെന്റ്‌ഫോര്‍ഡിന്റെ ജയം.

74 വര്‍ഷത്തിനു ശേഷം ഒന്നാം ഡിവിഷനില്‍ കളിക്കാനിറങ്ങിയ ബ്രെന്റ്‌ഫോര്‍ഡ് സ്വന്തം തട്ടകത്തില്‍ ആഴ്‌സണലിനെ വിറപ്പിച്ചു. 

22-ാം മിനിറ്റില്‍ സെര്‍ജി കാനോസും 73-ാം മിനിറ്റില്‍ ക്രിസ്റ്റ്യൻ നോര്‍ഗാര്‍ഡുമാണ് ബ്രെന്റ്‌ഫോര്‍ഡിന്റെ ഗോളുകള്‍ നേടിയത്. 

കാനോസിന്റെ ഗോള്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ബ്രെന്റ്‌ഫോര്‍ഡിന്റെ ആദ്യ ഗോളായിരുന്നു.

Content Highlights: Newcomers Brentford beat Arsenal in Premier League