ഡ്യൂറന്റ് കപ്പ് നേടിയ ഗോകുലം കേരള എഫ്.സി ടീം (ഫയൽ ചിത്രം) | Photo: Gokulam Kerala FC
കോഴിക്കോട്: പുതിയ സീസണിലേക്കുള്ള ഒരുക്കങ്ങളാരംഭിച്ച് ഐ ലീഗ് ക്ലബ്ബ് ഗോകുലം കേരള എഫ്.സി. ഒക്ടോബര്‍ ആദ്യവാരം പരിശീലന ക്യാമ്പ് ആരംഭിക്കുന്നതിനായുള്ള നീക്കങ്ങളാണ് നടത്തുന്നത്. പുതിയ ഒമ്പത് കളിക്കാരെ ടീമിലെത്തിച്ച ക്ലബ്ബ് റിസര്‍വ് ടീം പരിശീലകനായി കാള്‍ട്ടന്‍ ചാപ്മാനേയും നിയമിച്ചു.
കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലാണ് പരിശീലനക്യാമ്പ് ആരംഭിക്കുന്നത്. സ്പാനിഷ് പരിശീലകന് വിന്‍സെന്‍സോ ആല്‍ബര്‍ട്ടോ ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് മാനേജ്മെന്റ് കണക്കുകൂട്ടുന്നത്.
താരങ്ങള്‍ക്കും പരിശീലകസംഘത്തിനും ക്വാറന്റീന് സംവിധാനമൊരുക്കുന്നതിനും കോവിഡ് പരിശോധനകള്‍ക്കുമുള്ള നടപടികള്‍ ക്ലബ്ബ് ആരംഭിച്ചിട്ടുണ്ട്.
പരിചയസമ്പന്നരായ പ്രതിരോധനിരതാരം റോവില്‍സണ്‍ റോഡ്രിഗസ്, ദീപക് ദേവര്നി എന്നിവരെക്കൂടി ടീമിലെത്തിച്ചിട്ടുണ്ട്. റോവില്‍സണ്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബുകളായ മുംബൈ സിറ്റി, ഡല്‍ഹി ഡൈനാമോസ്, ഐ-ലീഗ് ക്ലബ്ബുകളായ ചര്‍ച്ചില്‍ ബ്രദേഴ്സ്, ഡെംപോ ഗോവ ടീമുകളില്‍ കളിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണില്‍ കളിച്ച ഭൂരിഭാഗം താരങ്ങളേയും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ വിദേശതാരങ്ങള്‍ തുടരുന്നില്ല. മലയാളി താരങ്ങളുമായാകും ക്യാമ്പ് ആരംഭിക്കുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ തുടര്‍ന്ന് ക്യാമ്പില്‍ ചേരും.
അതേസമയം ക്ലബ്ബിന്റെ റിസര്‍വ് ടീം പരിശീലകനായി നിയമിതനായ ചാപ്മാന് 1991 മുതല്‍ 2001 വരെ ഇന്ത്യന്‍ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്നു. ടാറ്റ ഫുട്ബോള്‍ അക്കാദമി, റോയല്‍ വഹിഹ്ദോ, ഭവാനിപുര്‍ എഫ്.സി, സുദേവ എഫ്.സി, ക്വാര്‍ട്സ് എഫ്.സി. ക്ലബ്ബുകളില്‍ പരിശീലകനായിരുന്നു.
Content Highlights: New season I League Club Gokulam Kerala FC started preparations
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..