Photo: AFP
ബാഴ്‌സലോണ: കാറ്റലന്‍ ക്ലബ്ബിന്റെ കിരീട നേട്ടം ആഘോഷിക്കാന്‍ ബാഴ്‌സലോണയിലെ തെരുവുകളില്‍ അണിനിരന്നത് എണ്‍പതിനായിരത്തോളം ആരാധകരായിരുന്നു. മൂന്ന് വര്‍ഷത്തിനു ശേഷം സ്പാനിഷ് ലീഗ് കിരീടം നേടിയ പുരുഷ ടീമിന്റെയും ആഴ്ചകള്‍ക്ക് മുമ്പു തന്നെ ലീഗ് കിരീടം ഉറപ്പിച്ച വനിതാ ടീമിന്റെയും വിക്ടറി പരേഡ് ബാഴ്‌സലോണ ഒന്നിച്ചാണ് നടത്തിയത്.
ഓപ്പണ്‍ ബസില്‍ ബാഴ്‌സലോണയിലെ തെരുവു വീഥികളെ ആനന്ദിപ്പിച്ച് ക്ലബ്ബിന്റെ പുരുഷ-വനിതാ താരങ്ങള്‍ കിരീട നേട്ടത്തിന്റെ സന്തോഷം പങ്കുവെച്ചു.
അലക്‌സിയ പ്യുട്ടയാസിന്റെ നേതൃത്വത്തിലുള്ള വനിതാ ടീം നേരത്തേ തന്നെ സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനും യോഗ്യത നേടിയിട്ടുണ്ട് ബാഴ്‌സയുടെ ഈ പെണ്‍ പട. വിഎഫ്എല്‍ വോള്‍ഫ്‌സ്ബര്‍ഗാണ് എതിരാളികള്‍.
.jpg?$p=cdabbe8&&q=0.8)
സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെ ടീം ഞായറാഴ്ച എസ്പാന്യോളിനെ തകര്‍ത്താണ് ലീഗ് കിരീടം ഉറപ്പിച്ചത്. സാമ്പത്തികവും അല്ലാത്തതുമായ നിരവധി പ്രതിസന്ധികളില്‍ പെട്ടുകിടന്നിരുന്ന ടീമിന്റെ വമ്പന്‍ തിരിച്ചുവരവാണ് സ്പാനിഷ് ലീഗില്‍ കണ്ടത്.
.jpg?$p=b7b93e9&&q=0.8)
വിക്ടറി പരേഡിനിടെ വഴിയിലുടനീളം ആരാധകര്‍ ക്ലബ്ബ് ജേഴ്‌സിയുമണിഞ്ഞ് പതാകയുമുയര്‍ത്തി ആഘോഷത്തിമിര്‍പ്പിലായിരുന്നു. 'ലാ ലിഗ നമ്മുടേതാണ്. ഭാവിയും' എന്നെഴുതിയ ജേഴ്‌സി ധരിച്ചാണ് പുരുഷ താരങ്ങള്‍ പരേഡില്‍ പങ്കെടുത്തത്. 'നമ്മള്‍ ഒന്നിച്ചു കളിക്കും, ഒന്നിച്ചു ജയിക്കും' എന്നെഴുതിയ ജേഴ്‌സിയായിരുന്നു വനിതാ ടീം ധരിച്ചത്.
.jpg?$p=7b54826&&q=0.8)
Content Highlights: Nearly 80,000 celebrate Barcelona in victory parade
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..