ഇതാണ് ഗോള്‍മഴ!; തെലങ്കാനയെ 20 ഗോളുകള്‍ക്ക് നാണംകെടുത്തി തമിഴ്‌നാട്


ദേശീയ വനിതാ ലീഗില്‍ കളിക്കുന്ന സേതു എഫ്.സി. താരങ്ങള്‍ നിറഞ്ഞ തമിഴ്‌നാട് ആദ്യ പകുതിയില്‍ എട്ട് ഗോളിന് മുന്നിലായിരുന്നു

കോഴിക്കോട്ട് നടക്കുന്ന ദേശീയ വനിതാ ഫുട്ബോളിൽ ജമ്മു കശ്മീരിന്റെ ഗോൾകീപ്പർ സംഗീതയെ നിസ്സഹയാക്കി സിക്കിമിന്റെ സുജു ഹംഗ്‌മ ഗോൾ നേടിയപ്പോൾ. സുജു ഹാട്രിക് ഗോൾ നേടിയ മൽസരം 5 - 0 ന് സിക്കിം വിജയിച്ചു | ഫോട്ടോ: കെ.കെ. സന്തോഷ്‌ മാതൃഭൂമി

കോഴിക്കോട്: ദേശീയ വനിതാ ഫുട്‌ബോളില്‍ തമിഴ്‌നാടിന് തകര്‍പ്പന്‍ ജയം. ഒളിമ്പ്യന്‍ റഹ്മാന്‍ സ്റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എച്ച് മത്സരത്തില്‍ തെലങ്കാനയെ മറുപടിയില്ലാത്ത 20 ഗോളുകള്‍ക്ക് തമിഴ്‌നാട് നാണംകെടുത്തി.

വിജയികള്‍ക്കായി ഇന്ത്യന്‍താരം എ. സന്ധ്യ എട്ടുഗോളും എം. സരിത നാല് ഗോളും എ. ദുര്‍ഗ, മാളവിക എന്നിവര്‍ മൂന്നുഗോള്‍ വീതവും നേടി. ദേശീയ വനിതാ ലീഗില്‍ കളിക്കുന്ന സേതു എഫ്.സി. താരങ്ങള്‍ നിറഞ്ഞ തമിഴ്‌നാട് ആദ്യ പകുതിയില്‍ എട്ട് ഗോളിന് മുന്നിലായിരുന്നു.



ഗ്രൂപ്പിലെ മറ്റൊരുകളിയില്‍ പഞ്ചാബും ബംഗാളും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഗ്രൂപ്പ് ഇ മത്സരത്തില്‍ മഹാരാഷ്ട്ര എതിരില്ലാത്ത ആറു ഗോളിന് അരുണാചല്‍ പ്രദേശിനെ തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ സിക്കിം മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് ജമ്മു കശ്മീരിനെ തകര്‍ത്തു. സിക്കിമിനായി സുജു ഹങ്മ ഹാട്രിക് നേടി.

ജാര്‍ഖണ്ഡ് 1-0 ന് കര്‍ണാടകയെ തോല്‍പ്പിച്ചു. ജാര്‍ഖണ്ഡിനായി പര്‍ണിത തിര്‍ക്കി ഗോള്‍ നേടി. ഗോവ-ഡല്‍ഹി മത്സരം സമനിലയില്‍ അവസാനിച്ചു. മമ്തയാണ് ഡല്‍ഹിക്കായി ഗോള്‍ നേടിയത്. ഗോവയ്ക്കായി അര്‍പിത യശ്വന്ത് പെഡ്‌നേക്കര്‍ ലക്ഷ്യം കണ്ടു.

Content Highlights: National Women Football Championship 2021


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented