ഫോട്ടോ: കെ.കെ.സന്തോഷ് | മാതൃഭൂമി
കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ഗ്രൂപ്പ് ജി യില്‍ നടന്ന മത്സരത്തില്‍ ഉത്തരാഖണ്ഡിനെ ഒന്നിനെതിരേ മൂന്നുഗോളുകള്‍ക്കാണ് കേരളം തോല്‍പ്പിച്ചത്.
കേരളത്തിനുവേണ്ടി വിനീത വിജയന്, മാനസ കെ, ഫെമിന രാഗ് വളപ്പില്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ഭഗ്വതി ചൗഹാന് ഉത്തരാഖണ്ഡിന്റെ ആശ്വാസ ഗോള്‍ നേടി.
ആദ്യപകുതി അവസാനിക്കാനിരിക്കേ 44-ാം മിനിട്ടില്‍ വിനീതയിലൂടെ കേരളം മത്സരത്തില്‍ ലീഡെടുത്തു. ആദ്യപകുതിയില്‍ കേരളം 1-0 ന് മുന്നില്‍ നിന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ 52-ാം മിനിട്ടില്‍ ഭഗ്വതി ഉത്തരാഖണ്ഡിനായി സമനില ഗോള്‍ നേടിയതോടെ കളി ആവേശത്തിലായി.
ഗോള്‍ വഴങ്ങിയതോടെ ആക്രമിച്ച് കളിച്ച കേരളം 75-ാം മിനിട്ടില്‍ മാനസയിലൂടെ മുന്നിലെത്തി. 86-ാം മിനിട്ടില്‍ ഫെമിന കേരളത്തിന്റെ മൂന്നാം ഗോള്‍ നേടി. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആദ്യ വിജയമാണിത്.
ആദ്യ മത്സരത്തില്‍ കേരളം രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്ക് മിസോറമിനോട് പൊരുതിത്തോറ്റിരുന്നു. ഈ വിജയത്തോടെ കേരളം ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷ കാത്തു.
Content Highlights: national senior women's football, kerala vs utharakhand, kerala football team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..