Photo: AFP
ഉഡൈന്‍: ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ മുത്തമിട്ട് നാപ്പോളി. ഉഡിനിസിനെതിരായ മത്സരത്തില്‍ സമനില നേടിയതോടെയാണ് നാപ്പോളി കിരീടമുറപ്പിച്ചത്. 33 വര്‍ഷത്തിനുശേഷമാണ് ടീം ഇറ്റാലിയന്‍ സീരി എ കിരീടാവകാശികളായത്.
സമനില നേടിയാല്‍പ്പോലും കിരീടം ഉറപ്പിച്ച് കളിക്കാനിറങ്ങിയ നാപ്പോളിയെ ഞെട്ടിച്ച് സാന്‍ഡി ലോവ്‌റിച്ചിലൂടെ ഉഡിനിസ് ആദ്യം മുന്നിലെത്തിയെങ്കിലും സൂപ്പര്‍ താരം വിക്ടര്‍ ഒസിംഹെനിലൂടെ നാപ്പോളി ഒരു ഗോള്‍ മടക്കി സമനില നേടി. ഫൈനലില്‍ വിസിലിനൊപ്പം നാപ്പോളിക്ക് കിരീടം സ്വന്തം.
അഞ്ച് മത്സരങ്ങള്‍ ബാക്കിനില്‍ക്കെ ആധികാരികമായാണ് 33 വര്‍ഷത്തിനുശേഷം നാപ്പോളി കിരീടം നേടുന്നത്. 33 മത്സരങ്ങളില്‍ നിന്ന് 25 വിജയവും അഞ്ച് സമനിലയും മൂന്ന് തോല്‍വിയുമടക്കം 80 പോയന്റാണ് നാപ്പോളിയ്ക്കുള്ളത്. രണ്ടാമതുള്ള ലാസിയോയ്ക്ക് ഇത്രയും മത്സരങ്ങളില്‍ നിന്ന് വെറും 64 പോയന്റ് മാത്രമാണുള്ളത്. 16 പോയന്റ് വ്യത്യാസത്തില്‍ നാപ്പോളി കിരീടമുറപ്പിച്ചു. ശേഷിക്കുന്ന എല്ലാ മത്സരങ്ങളില്‍ വിജയിച്ചാല്‍പ്പോലും ലാസിയോയ്ക്ക് നാപ്പോളിയ്‌ക്കൊപ്പം എത്താനാവില്ല.
മാറഡോണ യുഗത്തിനുശേഷം ഇതാദ്യമായാണ് നാപ്പോളി കിരീടം നേടുന്നത്. നാപ്പോളി അവസാനമായി കിരീടത്തില്‍ മുത്തമിട്ടത് മാറഡോണയ്‌ക്കൊപ്പം 1990-ലാണ്. 1987-ലും മാറഡോണയുടെ നേതൃത്വത്തില്‍ നാപ്പോളി കിരീടം നേടി.
അന്ന് മാറഡോണയാണെങ്കില്‍ ഇന്ന് വിക്ടര്‍ ഒസിംഹെനാണ് നാപ്പോളിയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തത്. നൈജീരിയന്‍ മുന്നേറ്റനിരതാരമായ ഒസിംഹെന്‍ ടീമിനുവേണ്ടി 26 മത്സരങ്ങളില്‍ നിന്ന് 21 ഗോളുകളാണ് നേടിയത്. 12 ഗോളുകളും 10 അസിസ്റ്റുകളും നേടിയ ജോര്‍ജിയയുടെ വിങ്ങര്‍ ക്വിച്ച ക്വാററ്റ്‌സ്‌ഖെലിയയും നാപ്പോളിയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു.
നാപ്പോളിയ്ക്ക് കിരീടം നേടിക്കൊടുത്തത് പരിശീലകന്‍ ലൂസിയാനോ സ്പല്ലെറ്റിയുടെ തന്ത്രങ്ങളാണ്. 64 കാരനായ സ്പല്ലെറ്റി സീരി എ കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പരിശീലകന്‍ കൂടിയാണ്.
Content Highlights: napoli wins italian serie a title after 33 years
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..