Image Courtesy: Barcelona| Twitter
ബാഴ്സലോണ: ലാ ലിഗ കിരീടമെന്ന സ്വപ്‌നം ഏതാണ്ട് അവസാനിച്ചതിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയ്ക്ക് അടുത്ത തിരിച്ചടി. കാലിലെ പേശികള്‍ക്ക് പരിക്കേറ്റ സ്‌ട്രൈക്കര്‍ അന്റോയിന്‍ ഗ്രീസ്മാന് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുമെന്ന് ക്ലബ്ബ് അറിയിച്ചു.
ശനിയാഴ്ച വല്ലാഡോളിഡിനെതിരേ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയില്‍ മാത്രമാണ് ഗ്രീസ്മാന്‍ കളിച്ചത്. ബുദ്ധിമുട്ട് നേരിട്ടതിനെ തുടര്‍ന്ന് രണ്ടാം പകുതിയില്‍ ഗ്രീസ്മാന് പകരം ലൂയിസ് സുവാരസിനെയാണ് ബാഴ്‌സ കോച്ച് സെറ്റിയന്‍ കളത്തിലിറക്കിയത്.
തുടര്‍ന്ന് ഞായറാഴ്ച നടത്തിയ സ്‌കാനിങ്ങില്‍ താരത്തിന്റെ വലതുകാലിലെ പേശിക്ക് പരിക്കേറ്റതായി കണ്ടെത്തുകയായിരുന്നു. ഗ്രീസ്മാന്റെ അഭാവം ബാഴ്സലോണയ്ക്ക് കടുത്ത വെല്ലുവിളിയാവുമെന്നുറപ്പാണ്. നിലവില്‍ ലീഗില്‍ 36 മത്സരങ്ങളില്‍ നിന്ന് 79 പോയന്റുമായി രണ്ടാം സ്ഥാനത്താണ് ബാഴ്‌സ. 35 മത്സരത്തില്‍ നിന്ന് 80 പോയന്റുമായി റയലാണ് ഒന്നാമത്.
ലീഗിലെ ഇനിയുള്ള മത്സരങ്ങളില്‍ ഗ്രീസ്മാന്‍ കളിക്കില്ലെന്ന കാര്യം ഉറപ്പാണ്. താരത്തിന് ആവശ്യമായ വിശ്രമം നല്‍കി ഓഗസ്റ്റില്‍ പുനഃരാരംഭിക്കുന്ന ചാമ്പ്യന്‍സ് ലീഗിലേക്ക് താരത്തെ കരുതിവെയ്ക്കാനാണ് ക്ലബ്ബിന്റെ പദ്ധതി.
അത്ലറ്റിക്കോ മാഡ്രിഡ് വിട്ട് ഈ സീസണിലാണ് ഗ്രീസ്മാന്‍ ബാഴ്‌സയിലെത്തിയത്. ഇതുവരെ കളിച്ച 35 മത്സരങ്ങളില്‍ നിന്ന് ഒമ്പത് ഗോളുകളും താരം നേടിയിരുന്നു.
Content Highlights: muscle injury Griezmann could miss rest of La Liga campaign says Barcelona
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..