മുഹമ്മദന്‍സിനെ വീഴ്ത്തി മുംബൈ സിറ്റി ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍


മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ്ങാണ് വിജയഗോള്‍ നേടിയത്.

Photo: twitter.com/thedurandcup

മുംബൈ: 2022 ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി മുംബൈ സിറ്റി എഫ്.സി. സെമി ഫൈനലില്‍ കരുത്തരായ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ മറികടന്ന് മുംബൈ ഫൈനലിലെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് മുംബൈയുടെ വിജയം.

മുംബൈയ്ക്ക് വേണ്ടി ബിപിന്‍ സിങ്ങാണ് വിജയഗോള്‍ നേടിയത്. നിശ്ചിത സമയത്തിന്റെ ഇന്‍ജുറി ടൈമിലാണ് ഗോള്‍ പിറന്നത്. ശക്തരായ മുംബൈ സിറ്റിയ്‌ക്കെതിരേ മികച്ച പ്രകടനമാണ് മുഹമ്മദന്‍സ് കാഴ്ചവെച്ചത്. ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ അവസാനം വരെയും മുംബൈ സിറ്റിയെ ഗോളടിക്കാന്‍ മുഹമ്മദന്‍സ് അനുവദിച്ചില്ല.

എന്നാല്‍ രണ്ടാം പകുതി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇന്‍ജുറി ടൈമില്‍ ബിപിന്‍ സിങ് സമനിലപ്പൂട്ട് പൊട്ടിച്ച് മുംബൈയ്ക്ക് വിജയഗോള്‍ സമ്മാനിച്ചു. ചങ്‌തെയുടെ പാസില്‍ നിന്നാണ് ബിപിന്‍ ഗോളടിച്ചത്. ഫൈനലില്‍ ബെംഗളൂരു എഫ്.സിയോ ഹൈദരാബാദ് എഫ്.സിയോ ആയിരിക്കും മുംബൈയുടെ എതിരാളി. സെപ്റ്റംബര്‍ 18 നാണ് ഫൈനല്‍.

Content Highlights: durand cup 2022, durand cup football, durant cup, mumbai city fc, durand cup final, mohammedan,news


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Joe Biden

01:00

ബൈഡന് എന്തുപറ്റി ? വൈറലായി വീഡിയോകൾ

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022

Most Commented