ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബ്ബിനെ സ്വന്തമാക്കാനൊരുങ്ങി മുകേഷ് അംബാനി


ലിവർപൂൾ ക്ലബ്ബ് ലോഗോ | Photo: facebook.com/LiverpoolFC, മുകേഷ് അംബാനി | Photo: Reuters

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ എഫ്.സിയെ സ്വന്തമാക്കാന്‍ മുകേഷ് അംബാനി തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ക്ലബ്ബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അംബാനി ആരാഞ്ഞുവെന്ന് ദി മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ എട്ടാമത്തെ കോടീശ്വരനാണ് മുകേഷ് അംബാനി.

ലിവര്‍പൂളിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാന്‍ നാല് ബില്യണ്‍ യൂറോയാണ് മുടക്കേണ്ടി വരിക. നിലവില്‍ ക്ലബ്ബിന്റെ ഉടമകള്‍ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പ് (FSG) ആണ്. ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ ചില അമേരിക്കന്‍ കമ്പനികളും ഗള്‍ഫ് മേഖലയിലെ ചിലരും രംഗത്തുണ്ട്.



അംബാനി ഇതിനോടകം ക്ലബ്ബിന്റെ വിവരങ്ങള്‍ ആരാഞ്ഞുവെന്നാണ് ലഭ്യമാകുന്ന വിവരം. 90ബില്യണ്‍ യൂറോയാണ് അംബാനിയുടെ ആസ്തി. അമേരിക്കന്‍ കമ്പനി ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടുവെച്ചിരിക്കുന്ന തുക വളരെ കുറവായതിനാല്‍ തന്നെ അംബാനി ലിവര്‍പൂളിനെ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്.

Content Highlights: mukash ambani, liverpool fc, english premier league


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented