photo: Getty Images
ടാങ്കിയര്‍: ഫുട്‌ബോള്‍ മൈതാനങ്ങളില്‍ വീണ്ടും ഗര്‍ജിച്ച് അറ്റ്‌ലസ് സിംഹങ്ങള്‍. ലോകകപ്പിനുള്ള ശേഷമുള്ള ആദ്യ മത്സരത്തില്‍ കരുത്തരായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് മൊറോക്കോ ഞെട്ടിച്ചത്. സൗഹൃദ മത്സരത്തില്‍ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് മൊറോക്കോയുടെ വിജയം.
ഖത്തര്‍ ലോകകപ്പിലേതിന് സമാനമായി തകര്‍പ്പന്‍ പ്രകടനമാണ് മൊറോക്കോ കാനറികള്‍ക്കെതിരേ പുറത്തെടുത്തത്. പന്തടക്കത്തില്‍ ബ്രസീല്‍ മേധാവിത്വം പുലര്‍ത്തിയെങ്കിലും കൗണ്ടര്‍ അറ്റാക്കുകളിലൂടെയാണ് മൊറോക്ക മറുപടി നല്‍കിയത്. മൊറോക്കോയിലെ ബറ്റൂട്ട സ്‌റ്റേഡിയത്തില്‍ 65000-ത്തോളം കാണികള്‍ക്ക് മുന്നിലാണ് മൊറോക്കോയുടെ തകര്‍പ്പന്‍ പ്രകടനം.
മത്സരത്തിന്റെ തുടക്കത്തില്‍ മികച്ച അവസരങ്ങള്‍ നഷ്ടപ്പെടുത്തിയ ബ്രസീലിനെ 29-ാം മിനിറ്റില്‍ മൊറോക്കോ ഞെട്ടിച്ചു. സോഫിയാനെ ബൗഫലാണ് മൊറോക്കോയ്ക്കായി വലകുലുക്കിയത്. 67-ാം മിനിറ്റില്‍ സൂപ്പര്‍താരം കാസമിറോയിലൂടെ കാനറികള്‍ തിരിച്ചടിച്ചു. എന്നാല്‍ 79-ാം മിനിറ്റില്‍ സാബിരിയുടെ ഗോളിലൂടെ മൊറോക്കോ ബ്രസീലിനെ പരാജയപ്പെടുത്തി.
ബ്രസീലിനെതിരേയുള്ള മൊറോക്കോയുടെ ആദ്യ വിജയമാണിത്. നേരത്തേ ഖത്തര്‍ ലോകകപ്പില്‍ അദ്ഭുതപ്രകടനം കാഴ്ചവെച്ച മൊറോക്കോ നാലാം സ്ഥാനക്കാരായാണ് ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്.
Content Highlights: Morocco stun Brazil for first time in friendly international
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..