മൊറോക്കൻ ടീമിന് റബാത്തിൽ ലഭിച്ച സ്വീകരണം |ഫോട്ടോ:AFP
റബാത്ത്: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളില്‍ അട്ടിമറികള്‍ നടത്തി സെമിഫൈനല്‍ വരെ എത്തിയ മൊറോക്കന്‍ ടീമിന് സ്വന്തം രാജ്യത്ത് ഉജ്ജ്വല വരവേല്‍പ്പ്. ലോകകപ്പ് ഫുട്‌ബോളില്‍ സെമിഫൈനല്‍ കളിക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമാണ് മൊറോക്കോ. തലസ്ഥാനമായ റബാത്തില്‍ തുറന്ന ബസില്‍ പരേഡ് നടത്തിയ 'അറ്റ്‌ലസ് ലയണ്‍സ്'നെ റോഡിന്റെ ഇരുവശങ്ങളിലും അണിനിരന്ന ആയിരങ്ങള്‍ വരവേറ്റു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ ജനക്കൂട്ടം നൃത്തം ചെയ്തും കൊടി തോരണങ്ങളാലും ദീപാലങ്കരങ്ങളാലും റബാത്തിന്റെ തെരുകള്‍ ചുമപ്പിലും പച്ചയിലുമായി കുളിച്ചു നിന്നു.
ബെല്‍ജിയം, പോര്‍ച്ചുഗല്‍, സ്‌പെയിന്‍ തുടങ്ങിയ വമ്പന്‍മാരെ അട്ടിമറിച്ചുകൊണ്ടാണ് മൊറോക്കോ സെമിയില്‍ വരെ എത്തിയത്. സെമിയില്‍ അവര്‍ ഫ്രാന്‍സിനോട് കീഴടങ്ങി. ചൊവ്വാഴ്ചയാണ് മൊറോക്കന്‍ ടീം സ്വന്തം രാജ്യത്ത് തിരിച്ചെത്തിയത്. റബാത്തില്‍ വിമാനമിറങ്ങിയ താരങ്ങളെ തുറന്ന ബസില്‍ തെരുവുകളിലൂടെ ആനയിക്കുമ്പോള്‍ സ്ത്രീകളും കുട്ടികളും വയോധികരും അടങ്ങിയ വന്‍ജനക്കൂട്ടമാണ് അണിനിരന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇതിനിടെ ഫിഫ പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ മൊറോക്കോ 11-ാം സ്ഥാനത്തേക്കെത്തുകയും ചെയ്തു. നേരത്തെ 22-ാം സ്ഥാനത്തായിരുന്നു അവര്‍.
Content Highlights: Morocco’s Atlas Lions receive hero’s welcome on return home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..