Image Courtesy: AIFF
പനാജി: ഐ-ലീഗിലെ ബാക്കി മത്സരങ്ങള്‍ ഉപേക്ഷിക്കുന്ന കാര്യത്തില്‍ ശനിയാഴ്ച ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് ഔദ്യോഗികമായി (എ.ഐ.എഫ്.എഫ്) തീരുമാനമെടുക്കും. ലീഗ് റദ്ദാക്കാന്‍ തീരുമാനിച്ചാലും മോഹന്‍ ബഗാന്റെ കിരീടത്തിന് ഇളക്കം തട്ടില്ല.
ഐ-ലീഗിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എ.ഐ.എഫ്.എഫ് ലീഗ് കമ്മിറ്റി ശനിയാഴ്ച യോഗം ചേരുന്നുണ്ട്.
കോവിഡ് ഭീതിയെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ മേയ് മൂന്ന് വരെ നീട്ടിയതോടെ അടുത്തൊന്നും ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കില്ലെന്ന് ഉറപ്പാണ്. ഇതോടെ ഐ-ലീഗ് അടക്കമുള്ള മറ്റ് മത്സരങ്ങളെല്ലാം റദ്ദാക്കിയേക്കും.
നാലു റൗണ്ട് മത്സരങ്ങള്‍ ബാക്കിനില്‍ക്കുമ്പോള്‍ തന്നെ 16 കളിയില്‍നിന്ന് 39 പോയന്റുമായി ബഗാന് കിരീടമുറപ്പിച്ചിരുന്നു. എന്നാല്‍ റദ്ദാക്കുന്ന ഒരു ലീഗില്‍ ഒരു ടീമിനെ എങ്ങനെ ചാമ്പ്യന്മാരായി പ്രഖ്യാപിക്കുമെന്ന് ബഗാന്റെ ചിരവൈരികളായ ഈസ്റ്റ് ബംഗാള്‍ ചോദ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ ഐ-ലീഗ് ചട്ടമനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ എ.ഐ.എഫ്.എഫിന് അധികാരമുണ്ട്.
Content Highlights: Mohun Bagan will not be denied I-League title if AIFF cancels the league
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..