Photo: twitter.com|MohammedanSC
കൊല്‍ക്കത്ത: ഡ്യൂറാന്‍ഡ് കപ്പില്‍ കേരളത്തിന്റെ പ്രതീക്ഷ അവസാനിച്ചു. ബ്ലാസ്റ്റേഴ്സിന് പിന്നാലെ ഗോകുലം കേരള എഫ്.സിയും ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ മുഹമ്മദന്‍സാണ് നിലവിലെ ചാമ്പ്യന്മാരായ ഗോകുലത്തെ കീഴടക്കിയത്.
എതിരില്ലാത്ത ഒരു ഗോളിനാണ് മുഹമ്മദന്‍സിന്റെ വിജയം. ഈ വിജയത്തോടെ ടീം സെമി ഫൈനലിലേക്ക് മുന്നേറി. 44-ാം മിനിട്ടില്‍ കരീബിയന്‍ താരം മാര്‍ക്കസ് ജോസഫാണ് മുഹമ്മദന്‍സിനായി വിജയ ഗോള്‍ നേടിയത്. നിരവധി അവസരങ്ങള്‍ ലഭിച്ചിട്ടും അതൊന്നും ലക്ഷ്യത്തിലെത്തിക്കാന്‍ ഗോകുലത്തിന് സാധിച്ചില്ല.
ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഗോകുലം ക്വാര്‍ട്ടറിലെത്തിയത്. ഗ്രൂപ്പ ഘട്ടത്തില്‍ കളിക്കളത്തില്‍ കാണിച്ച ഒത്തൊരുമയും ആവേശവും ക്വാര്‍ട്ടറില്‍ ഗോകുലത്തിന് നഷ്ടമായി. മുഹമ്മദന്‍സിന്റെ സോത്തന്മാവിയ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
Content Highlights: Mohammedan SC edge past Gokulam Kerala FC to secure their Semi-Final spot
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..