Photo: AFP
ലണ്ടന്‍: പ്രീമിയര്‍ ലീഗ് ക്ലബ്ബ് ലിവര്‍പൂള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. സൂപ്പര്‍ താരം മുഹമ്മദ് സലാ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കി. ദീര്‍ഘ നാളത്തേക്കാണ് കരാറെന്ന് ക്ലബ്ബ് വെള്ളിയാഴ്ച അറിയിച്ചു. അതേസമയം 2025-വരെയാണ് കരാറെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് സലാ ക്ലബ്ബുമായുള്ള കരാര്‍ പുതുക്കിയത്. സാദിയോ മാനെയ്ക്ക് പിന്നാലെ സലായും ക്ലബ്ബ് വിടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
2017-ല്‍ റോമയില്‍ നിന്നാണ് സലാ ലിവര്‍പൂളിലെത്തുന്നത്. അതിനു ശേഷം അവരുടെ പ്രധാന താരമായി സലാ വളര്‍ന്നു.
Content Highlights: Mohamed Salah signs new long-term contract with Liverpool
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..