സിറ്റിയുടെ വിജയക്കുതിപ്പിന് ആന്‍ഫീല്‍ഡില്‍ തടയിട്ട് ലിവര്‍പൂള്‍


Photo: twitter.com/premierleague

ലണ്ടന്‍: ഫുട്‌ബോള്‍ പ്രേമികള്‍ ഉറ്റുനോക്കിയ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍ പോരാട്ടത്തില്‍ മാഞ്ചെസ്റ്റര്‍ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ലിവര്‍പൂള്‍. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായെത്തിയ സിറ്റിയെ സ്വന്തം മൈതാനമായ ആന്‍ഫീല്‍ഡില്‍ ക്ലോപ്പാശാനും സംഘവും പൂട്ടി. സീസണില്‍ സിറ്റിയുടെ ആദ്യ പരാജയമാണിത്.

76-ാം മിനിറ്റില്‍ മുഹമ്മദ് സലായാണ് ചെമ്പടയുടെ വിജയഗോള്‍ നേടിയത്. പന്ത് കൈവശം വെയ്ക്കുന്നതില്‍ സിറ്റിയായിരുന്നു മുന്നിലെങ്കിലും അവര്‍ക്ക് ലിവര്‍പൂള്‍ പ്രതിരോധത്തെ കാര്യമായൊന്നും പരീക്ഷിക്കാനായില്ല. എര്‍ലിങ് ഹാളണ്ടിനെ കൃത്യമായി പൂട്ടിയ ലിവര്‍പൂള്‍ പ്രതിരോധം സിറ്റി മുന്നേറ്റങ്ങള്‍ക്ക് കടിഞ്ഞാണിട്ടു.



ഇടയ്ക്ക് സിറ്റിയുടെ ഒന്ന് രണ്ട് മുന്നേറ്റങ്ങള്‍ ഗോള്‍കീപ്പര്‍ ആലിസണ്‍ തടയുകയും ചെയ്തു. 54-ാം മിനിറ്റില്‍ ഹാളണ്ടിന്റെ ഒരു മുന്നേറ്റത്തിനൊടുവില്‍ ഫില്‍ ഫോഡന്‍ പന്ത് വലയിലെത്തിച്ചെങ്കിലും വാര്‍ പരിശോധനയ്ക്ക് പിന്നാലെ റഫറി ഗോള്‍ പിന്‍വലിക്കുകയായിരുന്നു. ഗോള്‍ വീണതിനു പിന്നാലെ ലിവര്‍പൂള്‍ താരങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് റഫറി വാര്‍ പരിശോധിച്ചത്. ഇതില്‍ പന്തുമായുള്ള മുന്നേറ്റത്തിനിടെ ഹാളണ്ട്, ഫബീഞ്ഞ്യോയെ ഫൗള്‍ ചെയ്തതായി കണ്ടെത്തുകയായിരുന്നു.

പിന്നാലെയാണ് 76-ാം മിനിറ്റില്‍ മത്സരത്തിന്റെ ഫലം നിര്‍ണയിച്ച ഗോള്‍ വരുന്നത്. ഗോള്‍കീപ്പര്‍ ആലിസണിന്റെ നിര്‍ണായക നീക്കമാണ് ഗോളിന് വഴിവെച്ചത്. സിറ്റിയുടെ മുന്നേറ്റത്തിനൊടുവില്‍ പന്ത് ലഭിച്ച ആലിസണ്‍ അത് ഒരു ലോങ് കിക്കിലൂടെ എതിര്‍ ഹാഫില്‍ സലായ്ക്ക് കൈമാറുകയായിരുന്നു. സിറ്റി താരം കാന്‍സെലോയെ കൃത്യമായി വെട്ടിയൊഴിഞ്ഞ സലാ പന്തുമായി മുന്നേറി ഇത്തവണ സിറ്റി ഗോള്‍കീപ്പര്‍ എഡേഴ്‌സണ് യാതൊരു അവസരവും കൊടുക്കാതെ വലയിലെത്തിക്കുകയായിരുന്നു. 50-ാം മിനിറ്റില്‍ ഇത്തരത്തില്‍ സലായുടെ ഒരു വണ്‍ ഓണ്‍ വണ്‍ മുന്നേറ്റം എഡേഴ്‌സണ്‍ തടഞ്ഞിരുന്നു. ഇതിനു മുമ്പ് സലായുടെ ക്രോസില്‍ നിന്ന് ജോട്ടോയുടെ ഹെഡര്‍ ബാറിലിടിച്ച് മടങ്ങുകയും ചെയ്തിരുന്നു.

ഗോള്‍ തിരിച്ചടിക്കാനുള്ള സിറ്റിയുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല. ഇതിനിടെ ലൈന്‍ റഫറിയോട് കയര്‍ത്ത ലിവര്‍പൂള്‍ പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പിന് റഫറി ചുവപ്പുകാര്‍ഡ് നല്‍കുകയും ചെയ്തു.

10 മത്സരങ്ങളില്‍ നിന്ന് 23 പോയന്റുമായി സിറ്റി രണ്ടാം സ്ഥാനത്ത് തന്നെയാണ്. എന്നാല്‍ തോല്‍വിയോടെ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലുമായുള്ള അവരുടെ വ്യത്യാസം ഏഴു പോയന്റായി ഉയര്‍ന്നു. 13 പോയന്റുള്ള ലിവര്‍പൂള്‍ എട്ടാം സ്ഥാനത്താണ്.

Content Highlights: Mohamed Salah s sensational goal seals victory for Liverpool over Manchester City


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented