Photo: twitter.com/premierleague
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ റെക്കോഡ് സ്വന്തമാക്കി ലിവര്‍പൂളിന്റെ മുന്നേറ്റതാരം മുഹമ്മദ് സല. പ്രീമിയര്‍ ലീഗിലെ ഒരു സീസണില്‍ ഏറ്റവുമധികം ഗോളും അസിസ്റ്റും നേടുന്ന താരം എന്ന റെക്കോഡാണ് ഈജിപ്ഷ്യന്‍ താരം സ്വന്തമാക്കിയത്.
ഈ സീസണിലെ ടോപ് സ്‌കോറര്‍ക്കും കൂടുതല്‍ അസിസ്റ്റ് നേടിയ താരത്തിനുമുള്ള പുരസ്‌കാരം സലയാണ് സ്വന്തമാക്കിയത്. 23 ഗോള്‍ നേടിയ സല 13 അസിസ്റ്റുകളും നല്‍കി. ടോപ് സ്‌കോററുടെ പുരസ്‌കാരം ടോട്ടനത്തിന്റെ സണ്‍ ഹ്യൂങ് മിന്നുമായി സല പങ്കുവെച്ചു. സണ്ണിനും 23 ഗോളുണ്ട്.
അസിസ്റ്റില്‍ ലിവര്‍പൂളിലെ സഹതാരമായ ട്രെന്റ് അലക്‌സാണ്ടര്‍ അര്‍ണോള്‍ഡിനെ മറികടന്ന് സല പുരസ്‌കാരം നേടി. അര്‍ണോള്‍ഡിന് 12 അസിസ്റ്റാണുള്ളത്.
Also Read
സലയ്ക്ക് മുന്‍പ് ടോട്ടനത്തിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്‌നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 2020-2021 സീസണിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് 23 ഗോളും 14 അസിസ്റ്റുമാണ് കെയ്‌നിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്.
Content Highlights: mohamed salah, salah, epl top scorer, epl most assists, english premier league 2021-2022, football
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..