ഞായറാഴ്ച മാഞ്ചെസ്റ്റര്‍ സിറ്റിക്കെതിരായ മത്സരത്തില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ നേടിയ ഗോളിനെ പുകഴ്ത്തി പരിശീലകന്‍ യര്‍ഗന്‍ ക്ലോപ്പ്.

മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു സലായുടെ തകര്‍പ്പന്‍ ഗോള്‍. 

''സലാ ഇത്തരത്തിലുള്ള ഗോള്‍ നേടുന്നത് ഇതാദ്യമായല്ല. നേരത്തെ നാപ്പോളിക്കെതിരെയും ടോട്ടനത്തിനെതിരെയും താരം സമാന രീതിയില്‍ സ്‌കോര്‍ ചെയ്തിരുന്നു. പക്ഷേ ഇത് ലോക നിലവാരത്തിലുള്ള ഗോളായിരുന്നു. ക്ലബ്ബ് ഈ ഗോള്‍ ഒരിക്കലും മറക്കില്ല. ഇനി എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ഈ ഗോളിന്റെ പേരില്‍ ഈ മത്സരം ഓര്‍മിക്കപ്പെടും.'' - ബിബിസി റേഡിയോക്ക് നല്‍കിയ പ്രതികരണത്തില്‍ ക്ലോപ്പ് പറഞ്ഞു. 

മത്സരത്തിന്റെ 76-ാം മിനിറ്റില്‍ ബോക്‌സിന്റെ പുറത്ത് വലതുഭാഗത്ത് വെച്ച് പന്ത് ലഭിച്ച സലാ ആറ് മാഞ്ചെസ്റ്റര്‍ സിറ്റി താരങ്ങളെ മറികടന്ന് കയറിയാണ് പന്ത് വലയിലെത്തിച്ചത്.

Content Highlights: Mohamed Salah goal pure world class says Jurgen Klopp